Image

കാലം മറന്ന കർമ്മധീരൻ -ലാൽ ബഹദൂർ ശാസ്ത്രി (ജയശങ്കർ.പി)

Published on 03 October, 2021
കാലം മറന്ന കർമ്മധീരൻ -ലാൽ ബഹദൂർ ശാസ്ത്രി (ജയശങ്കർ.പി)
(2 ഒക്ടോബർ 1904 - 11 ജനുവരി 1966)

1904 ഒക്ടോബർ 2 ന് ഉത്തർപ്രദേശ്, മുഗൾസരായിയിൽ ശാരദ പ്രസാദ് ശ്രീവാസ്തവയുടെയും രാംദുലാരി ദേവിയുടെയും മകനായി ശാസ്‌ത്രി ജനിച്ചു,സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ രാഷ്ട്രതന്ത്രജ്ഞനായിരുന്നു ശ്രീ.ലാൽ ബഹാദൂർ ശാസ്ത്രി.
ഹരീഷ് ചന്ദ്ര ഹൈസ്കൂളിലും ,ഈസ്റ്റ് സെൻട്രൽ റെയിൽവേ ഇന്റർ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശാസ്ത്രിജി സ്വാതന്ദ്ര സമര പ്രവർത്തനങ്ങളുടെ ഭാഗം ആകുകയുമായിരുന്നു. ഗാന്ധിജി,സ്വാമി വിവേകാനന്ദൻ,ആനിബസന്റ് എന്നിവരുടെ സ്വാതന്ദ്ര സമര പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ഭാഗമായി.
മുസാഫർപൂരിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച അദ്ദേഹം ജാതിയിൽനിന്നുള്ള "ശ്രീവാസ്തവ" എന്ന കുടുംബപ്പേര് ഉപേക്ഷിച്ചു മാത്തുകയായി മാറി.

 ഗാന്ധിജിയുടെ പ്രവർത്തനങ്ങളും,ചിന്തകളും  ശാസ്ത്രിയിൽ അതീവ സ്വാധീനം ചെലുത്തുക ഉണ്ടായി. 1920-ൽ തന്റെ പതിനാറാമത്തെ വയസ്സിൽ സ്വാതന്ദ്ര സമരത്തിന്റെ ഭാഗമായ അദ്ദേഹം,ലാലാ ലജ്പത് റായ് സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രമുഖ സ്ഥാനങ്ങൾ വഹിക്കുകയും , സെർവന്റ്സ് ഓഫ് പീപ്പിൾ സൊസൈറ്റിയുടെ (ലോക് സേവക് മണ്ഡൽ) പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

1947 ലെ സ്വാതന്ത്ര്യലബ്ദിയ്ക്കു ശേഷം,  പ്രധാനമന്ത്രി നെഹ്രുവിന്റെ പ്രധാന കാബിനറ്റ് സഹപ്രവർത്തകരിൽ ഒരാളായും , റെയിൽവേ മന്ത്രി (1951-56), തുടർന്ന് ആഭ്യന്തര മന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖ സ്ഥാനങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചു.
ഗുജറാത്തിലെ ആനന്ദിലെ അമുൽ പാൽ സഹകരണ സംഘത്തെ പിന്തുണച്ചും ദേശീയ ക്ഷീര വികസന ബോർഡ് രൂപീകരിച്ചും പാലിന്റെ ഉൽപാദനവും വിതരണവും വർദ്ധിപ്പിക്കുന്നതിനുള്ള ദേശീയ പ്രചാരണമായ "ധവള വിപ്ലവത്തെ"അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ ഭക്ഷ്യോത്പാദനം ഉയർത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ ശ്രീ.ശാസ്ത്രിജി  1965 -ൽ ഇന്ത്യയിൽ "ഹരിതവിപ്ലവത്തെ പ്രോത്സാഹിപ്പിച്ചു. ഇത് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്,ഗുജറാത്ത്  എന്നിവിടങ്ങളിൽ ഭക്ഷ്യധാന്യ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കാരണമായി.

1965 ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ അദ്ദേഹം രാജ്യത്തെ നയിച്ചു. "ജയ് ജവാൻ, ജയ് കിസാൻ" ("സൈനികന് അഭിവാദ്യം; കർഷകന് അഭിവാദ്യം") എന്ന മുദ്രാവാക്യം യുദ്ധസമയത്ത് ഭാരതത്തിലുടനീളം വളരെ പ്രചാരത്തിലായി. 1966 ജനുവരി 10 ന് താഷ്കെന്റ് ഉടമ്പടി ഒപ്പു വച്ച് യുദ്ധം അവസാനിച്ചു.എങ്കിലും ഭാരതത്തിനു തീരാ നഷ്ടം നൽകി കൊണ്ട് തൊട്ടടുത്ത  ദിവസം അദ്ദേഹം നാടുനീങ്ങി. ഇപ്പോഴും ദുരൂഹതകൾ വിട്ടുമാറാത്ത അദ്ദേഹത്തിന്റെ മരണം താഷ്കന്റ് സമരത്തിന്റെ ഭാഗം ആണെന്നും, ഹൃദയാഘാതം എന്നത് ഒരു ചുവരെഴുത്തു മാത്രമാണെന്നും അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളും, ചില രാജ്യസ്നേഹികളും ഇപ്പോഴും  വിശ്വസിയ്ക്കുന്നു.

സ്വതന്ത്ര ഭാരതവും,വിഭജന ഇന്ത്യയും അതിന്റെ പ്രാരംഭ ദശയിൽ നേരിട്ട ദാരിദ്രം,പട്ടിണി,തൊഴിലില്ലായ്മ യാത്രാ ക്ലേശം എന്നിവയെ മറികടക്കുന്നതിനായി ധവള വിപ്ലവവും,റയിൽവേ വികസനവും,ഹരിത വിപ്ലവവും,എല്ലാം സമ്മാനിച്ച കർമ്മ ധീരനായ ശാസ്ത്രിജി യെ ഭാരത രഗ്ന നൽകി ആദരിച്ചു എങ്കിലും ഇന്ത്യൻ ചരിത്ര പഠനത്തിലും, മാധ്യമ പ്രചാരണത്തിലും,ഓർമ്മ പുതുക്കലുകളിലും പ്രാധാന്യ മർഹിയ്ക്കാത്ത ഏടുകളിൽ ഇന്നും അദ്ദേഹവും കുടി കൊള്ളുന്നു എന്നത് ഒരു ദുഃഖ സത്യമാണ്.
ഗന്ധിജി നൽകിയ അമൂല്യ സന്ദേശമായ സ്വദേശി വത്കരണം ശാസ്ത്രിജി  തന്റെ ജീവിതത്തിൽ പകർത്തിയിരുന്നു, - ഖദർ വസ്ത്രവും,"ഗാന്ധി" തൊപ്പിയും,സ്വദേശി വിദ്യാഭ്യാസവും,ദേശ ഭക്തിയും. നമ്മുടെ പ്രധാനപ്പെട്ട  ഭാരത ശിൽപികൾ എന്ന് ചരിത്രം വാഴ്ത്തുന്ന പല നേതാക്കളും,വിദേശ പഠനവും,ആംഗലേയ വേഷവും,ഭാഷയും ജീവിത രീതിയും ആണ് നയിച്ചിരുന്നത് എന്നത്  ഒരു നഗ്ന സത്യമായി തുടരുന്നു.

ഉത്തർപ്രദേശ് പോലീസ് സേനാ മന്ത്രി ആയും,കേന്ദ്ര ക്യാബിനറ്റ് മന്ത്രി(റയിൽവേ,ട്രാൻസ്‌പോർട്,കോമേഴ്‌സ് ആൻഡ് വ്യവസായം,ഹോം അഫേഴ്‌സ്,മന്ത്രിയായും,നെഹ്രുവിനു ശേഷം ഇന്ത്യൻ പ്രധാന മന്ത്രിയായും തന്റെ ചുരുങ്ങിയകാല രാഷ്ട്രീയ ഭരണ നൈപുണ്യം ഇന്ത്യയിലെ ജനങ്ങൾക്ക് കാഴ്ചവച്ച ലാൽ ബഹാദൂർ ശാസ്ത്രിയെ  തന്റെ സഹയാത്രികർ പോലും മറന്നു കഴിഞ്ഞിരിയ്ക്കുന്നു.
ജന്മദിനവും,ഓർമ്മ പുതുക്കലുകളും ചുരുക്കം ചില മഹാന്മാരുടെ  ആഘോഷ ദിനങ്ങളും അനുസ്മരണ ദിനങ്ങളും മാത്രമായി ഭാരത ചരിത്രത്തിൽ,രേഖപ്പെടുത്തുകയും,നിരന്തരമായി ആഘോഷിയ്ക്കപ്പെടുകയും, ചെയ്യുമ്പോൾ,ഭാരത ജനത എന്നും അറിയേണ്ടതും സ്മരിയ്ക്കപ്പെടേണ്ടതുമായ ശാസ്ത്രിജി യെ പോലുള്ള മഹത് വ്യക്തികളിൽ പലരും വിസ്മരിയ്ക്കപ്പെടുകയോ, എഴുതി മാറ്റപ്പെട്ട ചരിത്രത്തിന്റെ ഭാഗ വിസ്മരിയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്നത് ഒരു ദുഖകരമായ നഗ്ന  സത്യമാണ് എന്ന് അടിവരയിടുന്നു.
Join WhatsApp News
Ninan Mathulla 2021-10-04 01:18:25
Good that we are remembering the late Prime-minister of India. Still I don’t understand why the writer not covering his death in detail. He died in Tashkent in Uzbekistan the next day after signing the agreement after Indo-Pak war of 1965 in mysterious circumstances. It was reported as a heart attack and no post-mortem was done on his body to find the cause of death in USSR or in India. His family reported that here were cuts on his neck and abdomen and suspected that he was poisoned as there was blue and white discoloration on his face. The reports on his death are missing from government public records. In 2009 when information on his death was requested by concerned journalists, the Prime-Minister’s Office gave the reply that one record available on his death can’t be made public as it, quote from Wikepedia-“ this could lead to harming of foreign relations, cause disruption in the country and cause breach of parliamentary privileges.[62] Another RTI plea by Kuldip Nayar was also declined, as PMO cited exemption from disclosure on the plea. The home ministry is yet to respond to queries whether India conducted a post-mortem on Shastri, and if the government had investigated allegations of foul play. The Delhi Police in their reply to an RTI application said they do not have any record pertaining to Shastri's death. The Ministry of External Affairs has already said no post-mortem was conducted in the USSR. The Central Public Information Officer of Delhi Police in his reply dated 29 July 2009[63] said, "No such record related to the death of the former Prime Minister of India Lal Bahadur Shastri is available in this district. Hence the requisite information pertaining to New Delhi district may please be treated as nil."[64] This has created more doubts.[65] The death of Lal Bahadur Shastri is considered to be one of the biggest unsolved mysteries of Indian politics.[66]” If interested, some more information here- Four conspiracy theories there regarding his death. Based on my reading I doubt CIA is involved. - https://lists.bcn.mythic-beasts.com/pipermail/bitlist/2008-October/000400.html https://en.wikipedia.org/wiki/Lal_Bahadur_Shastri https://www.freepressjournal.in/india/4-conspiracies-surrounding-the-mysterious-death-of-lal-bahadur-shastri https://www.freepressjournal.in/india/4-conspiracies-surrounding-the-mysterious-death-of-lal-bahadur-shastri
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക