അബുദാബി : അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍ മലയാളി അധ്യാപികയ്ക്ക് അബുദാബി വിദ്യാഭ്യാസവകുപ്പിന്റെ പുരസ്കാരം. അധ്യാപന രംഗത്ത് പ്രദര്‍ശിപ്പിച്ച തൊഴില്‍ വൈശിഷ്ട്യം , സമര്‍പ്പണം , സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് അബുദാബി വിദ്യാഭ്യാസ വകുപ്പ് അധ്യാപകരെ തെരഞ്ഞെടുത്തത്.
അബുദാബി ഇന്ത്യന്‍ സ്കൂള്‍, അല്‍ വത്ബ ബ്രാഞ്ചിലെ അധ്യാപികയും കായകുളം സ്വദേശിനിയുമായ ശാന്തി കൃഷ്ണനാണ് പുരസ്കാരത്തിന് അര്‍ഹയായത് . കഴിഞ്ഞ ആറു വര്‍ഷമായി അബുദാബി ഇന്ത്യന്‍ സ്കൂളിലെ അധ്യാപികയാണ്. അധ്യാപന മേഖലയിലെ സമര്‍പ്പണത്തിനു മൂന്നു അധ്യാപകര്‍ക്കാണ് അഡെക് ആദരവ് നല്‍കിയത്.
അനില്‍ സി. ഇടിക്കുള