Image

ഇരുളും വെളിച്ചവും (കവിത: ബിന്ദു ചെറുകര)

Published on 12 October, 2021
ഇരുളും വെളിച്ചവും (കവിത: ബിന്ദു ചെറുകര)
ചിന്തിച്ചു നോക്കി ഞാൻ
നാളെക്കു വേണ്ടി
ജീവിച്ചിരിക്കണോ -
അതോ   മരിച്ച് പോകണമോ..?
ഉത്തരം പറയൂ     നിങ്ങളോരുത്തരും..!!

ജനിച്ചുപോയി  ഞാൻ
പെണ്ണായി   ഭൂമിയിൽ.
എൻ നിഴലുപോലും   പേടിയാണെനിക്ക് .
പേടി തന്നെയാണെനിക്ക് പുറത്തിറങ്ങുവാൻ.

അടുത്ത ജന്മമെങ്കിലും
ഒരു പക്ഷിയായ്   ജനിച്ചിരുന്നെങ്കിൽ
ഒരുമാത്രയാഗ്രഹിച്ച് പോയി ഞാൻ..!
 
വെളിച്ചമാണെനിക്ക്‌
പേടി വെളിച്ചം തന്നെയാണ് പേടി.
അന്ധകാരം ആസ്വദിക്കുന്നു ഞാൻ.

ഇരുട്ടിൽ   എനിക്കെന്നെ സൂക്ഷിക്കാം.
ഇരുട്ടാണെൻ്റെ കൂട്ടുകാരൻ.

 വെളിച്ചമെന്നെ വല്ലാതെ
പിന്തുടരുന്നു. വെളിച്ചമാണെൻ്റെ ശത്രു.
ഭയക്കുന്നു ഞാൻ വെളിച്ചത്തെ.  
ഇരുട്ടിനെ  സ്നേഹിക്കുന്നു ഞാൻ.
ശരിക്കുമിരുട്ടിനെ സ്നേഹിക്കുന്നു ഞാൻ.  


ഇരുളും വെളിച്ചവും (കവിത: ബിന്ദു ചെറുകര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക