Image

തണൽമരം (കവിത: ജിത്തു ധർമ്മരാജ് )

Published on 12 October, 2021
തണൽമരം (കവിത: ജിത്തു ധർമ്മരാജ് )
തണൽ വിരിക്കാൻ
നിറയെ ചില്ലകളുള്ള
ഈ മരം.,
പക്ഷേ...,
വീടുപണിക്ക് നന്നല്ലെന്ന്,
ആശാരി..
കഴുക്കോൽ, കട്ടിള..
ഉണ്ണികൾക്കൊരു, മരക്കുതിര..
നിരാലംബമാവുന്ന
ജീവിത സായാഹ്നത്തിൽ,
മുത്തശ്ശിക്കിത്തിരിച്ചായാൻ,
ഒരു ചാരുകസേര...

ഒന്നിനും കൊള്ളില്ല...
അകം പൊള്ളയായ
പാഴ്ത്തടിയാണത്രെ...

എങ്കിലും..
വന്മരം...
പൂക്കളുടെ ധാരാളിത്തം..
കായ്കളുടെ സമൃദ്ധി...
ഇലകളുടെ
സ്നേഹ സാന്ത്വനം...
Join WhatsApp News
sasidhar 2021-10-12 16:06:35
പ്രയോജനമെന്ന ലാഭക്കൊതിയൻ വാക്കിന്റെ നിയതാർത്ഥങ്ങളെ നിരാകരിച്ചുകൊണ്ട് ഒരു ജന്മവും വ്യർത്ഥമല്ലെന്ന് സൗന്ദര്യത്മകമായി ധ്വനിപ്പിക്കയാണ് കവി തണൽമരം എന്ന കവിതയിലൂടെ. പൂർത്തിയായില്ലെന്നൊരു തോന്നലുണ്ടെങ്കിലും അഭിനന്ദനങ്ങൾ. ശശിനാരായണൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക