Image

തമിഴിലെ ആദ്യ ലൂപ് ത്രില്ലര്‍ 'ജാങ്കോ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

Published on 12 October, 2021
തമിഴിലെ ആദ്യ ലൂപ് ത്രില്ലര്‍  'ജാങ്കോ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി
സതീഷ് കുമാര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'ജാങ്കോ' യുടെ ട്രെയ്ലര്‍ പുറത്ത്. തമിഴിലെ ആദ്യ ലൂപ് സിനിമയായ ജാങ്കോ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ത്രില്ലര്‍ ചിത്രമാണ്. മനോ കാര്‍ത്തികേയനാണ് സംവിധാനം നിര്‍വഹിക്കുന്നത്.

മൃണാലിനി രവിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിത സമ്ബത്, വേലു പ്രഭാകരന്‍, കരുണാകരന്‍, രമേശ് തിലക്, ഡാനിയേല്‍ ആനി പോപ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

മലയാള നടന്‍ ഹരീഷ് പേരടി ശ്രദ്ധേയ കഥാപാത്രമായി എത്തും. തിരുകുമാരന്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സി വി കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക