Image

തിരുവനന്തപുരത്തെ നികുതി വെട്ടിപ്പ് ; ഒരാള്‍ അറസ്റ്റില്‍

ജോബിന്‍സ് Published on 13 October, 2021
തിരുവനന്തപുരത്തെ നികുതി വെട്ടിപ്പ് ; ഒരാള്‍ അറസ്റ്റില്‍
ഏറെ വിവാദമായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നഗരസഭയുടെ ശ്രീകാര്യം സോണല്‍ ഓഫീസിലെ അറ്റന്‍ഡന്റ് ബിജുവാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവം വിവാദമായതോടെ ബിജു ഒളിവിലായിരുന്നു. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലറ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് ബിജു പിടിയിലാകുന്നത്. നേമം, ആറ്റിപ്ര, ശ്രീക്രാര്യം സോണുകളില്‍ 30 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. സോണല്‍ ഓഫീസുകളില്‍ അടയ്ക്കുന്ന നികുതിപ്പണം കോര്‍പ്പറേഷന്‍ അക്കൗണ്ടിലേയ്ക്കിടാതെ തട്ടിപ്പ് നടത്തുകയായിരുന്നു. 

സംഭവം പുറത്തായതോടെ ക്രമക്കേട് നടത്തിയ ജീവനക്കാരെ നഗരസഭ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സൂപ്രണ്ട് അടക്കം നിരവധി ജീവനക്കാര്‍ ഇനിയും പിടിയിലാകാനുണ്ടെന്നാണ് വിവരം. ഈ വിഷയത്തില്‍ ജനങ്ങള്‍ക്ക് പണം നഷ്ടമാകില്ലെന്നാണ് നഗരസഭ നല്‍കിയിരിക്കുന്ന ഉറപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക