Image

തമിഴ്‌നാട് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വിജയ് ഫാന്‍സിന് വിജയം

ജോബിന്‍സ് Published on 13 October, 2021
തമിഴ്‌നാട് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വിജയ് ഫാന്‍സിന് വിജയം
തമിഴകത്തിന്റെ രാഷട്രീയ കളരിയിലെ ആദ്യ അങ്കത്തില്‍ വിജയം നേടി വിജയ് ഫാന്‍സ്. രാഷ്ട്രിയത്തില്‍ താത്പര്യമില്ലെന്ന് വിജയ് പറയുമ്പോഴും തമിഴ് മക്കള്‍ വിജയിയെ സ്വാഗതം ചെയ്യുന്നതായാണ് ഇത് നല്‍കുന്ന സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് വിജയ് ഫാന്‍സിന്റെ മിന്നുന്ന വിജയം. 

വിജയ് ഫാന്‍സ് അസോസിയേഷന്റെ ദളപതി വിജയ് മക്കള്‍ ഇയക്കം 59 ഇടത്ത് വിജയിച്ചെന്നാണ് ഒദ്യോഗിക കണക്കുകള്‍. എന്നാല്‍ തങ്ങളുമായി ബന്ധപ്പെട്ട് മത്സരിച്ചവരടക്കം 109 പേര്‍ വിജയിച്ചിട്ടുണ്ടെന്ന് സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ആദ്യ തെരഞ്ഞെടുപ്പില്‍ ശുഭസൂചന ലഭിച്ചതോടെ തമിഴ് രാഷ്ട്രിയത്തില്‍ ഇനി വിജയ് യും സാന്നിധ്യമുറപ്പിക്കാനെത്തുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജയിയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ വിജയ് യുടെ പേരില്‍ പാര്‍ട്ടി ആരംഭിക്കാന്‍ ശ്രമിച്ചതിനെ വിജയ് എതിര്‍ത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക