Image

കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ കണെക്ടിക്കട്ടില്‍ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി

Published on 13 October, 2021
 കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ കണെക്ടിക്കട്ടില്‍ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി


കണെക്ടിക്കട്ട്: യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. കണെക്ടിക്കറ്റില്‍ ഇന്ത്യന്‍ സമൂഹവുമൊത്ത് 'ആസാദി കി അമൃത് മഹോത്സവ്' ആഘോഷിച്ചു. 

'ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയെന്നും ആസാദി കി അമൃത് മഹോത്സവത്തില്‍ പങ്കെടുക്കുന്നതിലുള്ള അവരുടെ ഉത്സാഹവും പുതിയ ഇന്ത്യയുടെ വളര്‍ച്ചയില്‍ അവരുടെ പങ്കാളിത്തവും നേരില്‍ കണ്ടുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷിക വേളയിലാണ് ആസാദി കി അമൃത് മഹോത്സവ് ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ പരിപാടികളാണ് നടത്തുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക