Image

മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളി എം സാന്‍ഡ് ടാങ്കില്‍ മരിച്ച നിലയില്‍; കാല്‍ പുറത്തേക്ക് തൂങ്ങിക്കിടന്നു

Published on 13 October, 2021
മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളി എം സാന്‍ഡ് ടാങ്കില്‍ മരിച്ച നിലയില്‍; കാല്‍ പുറത്തേക്ക് തൂങ്ങിക്കിടന്നു


മലപ്പുറം: മലപ്പുറം പുളിക്കലില്‍ ക്രഷര്‍ യൂണിറ്റിന്റെ എം സാന്‍ഡ് ടാങ്കില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പുളിക്കല്‍ ആന്തിയൂര്‍ കുന്നിലെ ക്രഷര്‍ യൂണിറ്റിലാണ് സംഭവം. ഒഡീഷ സ്വദേശി ആനന്ദ് സബര്‍ (29) ആണ് മരിച്ചത്. രാവിലെ എം സാന്‍ഡ് നിറയ്ക്കാന്‍ വാഹനമെത്തിയപ്പോള്‍ കാല്‍ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പോലീസിനെ വിവരമറിയിക്കുകയും അഗ്‌നിശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.

ഇയാളെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാനുണ്ടായിരുന്നില്ല. ക്രഷര്‍ യൂണിറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക