FILM NEWS

ജീവിതത്തില്‍ തിരിച്ചടികളുണ്ടായപ്പോൾ ഞാനെന്റെ മുറിയിലേക്ക് മുറിയിലേക്ക് മാത്രമായി ഒതുങ്ങി ; ആന്‍ അഗസ്റ്റിന്‍

Published

on

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുകയാണ് നടി ആന്‍ അഗസ്റ്റിന്‍. ബാംഗ്ലൂരില്‍ മിരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായ ആന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിലൂടെയാണ് ആന്‍ തിരികെ എത്തുന്നത്. എഴുത്തുകാരനായ എം മുകുന്ദനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ്   നായകന്‍.

വിവാഹമോചനത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും സംസാരിക്കുന്ന ആനിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹമെന്നാണ് ആന്‍ പറയുന്നത്.

'ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു അത്. . പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍,' വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്‍ മനസ്സു തുറന്നു.

'ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച്‌ ബാംഗ്ലൂരിലേക്ക് പോന്നു. മിരമാര്‍ തുടങ്ങി. പ്രൊഡക്ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു.'

അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്‍ അച്ഛനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ആന്‍ പറഞ്ഞു. 'വലിയ സങ്കടങ്ങള്‍ വരുമ്ബോള്‍ രഞ്ജിത്തങ്കിളിനെ വിളിക്കും, ഞാനില്ലേ നിന്റെ കൂടെ മുഴങ്ങുന്ന ശബ്ദത്തില്‍ അങ്കിള്‍ അത് പറയുമ്ബോള്‍ വലിയ ആശ്വാസമാണ്.' ആന്‍ കൂട്ടിച്ചേര്‍ത്തു.

'എല്‍സമ്മയെന്ന ആണ്‍കുട്ടി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആന്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ   ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിന്നും ആന്‍ ബ്രേക്ക് എടുത്തത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അല്ലു അര്‍ജ്ജുനും ഫഹദും ഒരുമിക്കുന്ന 'പുഷ്പ' ട്രെയിലര്‍ പുറത്തിറങ്ങി

ജോണ്‍ എബ്രഹാം മലയാളത്തില്‍ നിര്‍മാതാവാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

അർച്ചന സുശീലൻ വിവാഹിതയായി; വരൻ പ്രവീൺ നായർ

ജോബ് കുര്യന്റെ ശബ്ദത്തില്‍ 'ഹൃദയ'ത്തിലെ രണ്ടാം ഗാനം; ഏറ്റെടുത്ത് ആരാധകര്‍

കത്രീന കൈഫ് -വിക്കി കൗശൽ വിവാഹം ഒ.ടി.ടിയില്‍, വാഗ്ദാനം 100 കോടി !

പടം നന്നായിരുന്നിട്ടുകൂടി മോശമാണെന്ന് എഴുതി വിടുകയാണ്: സുരേഷ് കുമാര്‍

ലാലേട്ടനെ കണ്ടു പഠിക്കണം ; ബാഹുബലി താരം പ്രഭാസിനെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍

പുഷ്പ യില്‍ വില്ലനായി മാസ് ലുക്കില്‍ ഫഹദ് ഫാസില്‍

വിമര്‍ശനം പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ക്ഷണം സ്വീകരിച്ച്‌ ജയസൂര്യ

'അമ്മ'ക്കെതിരെ ഷമ്മി തിലകന്‍

ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; വിദേശ യാത്ര തടഞ്ഞു

ക്വാറന്റീന്‍ ലംഘനം ; കമല്‍ഹാസനെതിരെ ആരോഗ്യ വകുപ്പ്

അഭിഭാഷക ജോലിക്കൊപ്പം സിനിമയും മുന്നോട്ട് കൊണ്ടുപോകുമെന്ന് ബിനീഷ് കോടിയേരി

ആ തെറികള്‍ പുതുതായി കണ്ടുപിടിച്ചതല്ലെന്ന് ചെമ്പന്‍ വിനോദ്

വിക്കി കൗശലും കത്രീന കൈഫും അതീവരഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി !

'അമ്മ'യെ വീണ്ടും മോഹന്‍ലാല്‍ തന്നെ നയിക്കും

നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

രസകരമായ യാത്രയൊരുക്കി 'ഭീമന്റെ വഴി'

മാസും ക്ലാസുമായി റോയൽ സിനിമാസ്

'ക്ഷമിക്കണം, ആരാണ് ഈ ഷാരൂഖ് ഖാന്‍?'; ഗൂഗിൾ സെർച്ച് ചെയ്ത് നടി വിറ്റ്‌നി കമ്മിങ്‌സ്

ഉടുമ്ബ് ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന്

സേതുരാമയ്യരുടെ പുതിയ ടീമില്‍ രമേഷ് പിഷാരടിയും

14 വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യദാസ് തിരിച്ചെത്തുന്നു ' പള്ളിമണിയി' യിലൂടെ

മരയ്ക്കാറിനോട് അത് ചെയ്യുന്നത് മാനുഷിക വിരുദ്ധമെന്ന് പ്രിയദര്‍ശന്‍

ചിയാന്‍ 61; പാ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകന്‍ വിക്രം

സൗന്ദര്യ മത്സരത്തില്‍ മകള്‍ ഫസ്റ്റ് റണ്ണറപ്, സന്തോഷം പങ്കുവെച്ച്‌ ആശ ശരത്ത്

കത്രീന - വിക്കി വിവാഹം ഒന്‍പതിന്; വിവാഹം നടക്കുന്ന ഹോട്ടല്‍ പരിസരത്ത് ഡ്രോണ്‍ പറക്കുന്നത് കണ്ടാല്‍ വെടിവച്ചിടും

മരയ്ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നല്ല കാര്യമെന്ന് ഹരീഷ് പേരടി

'ദ റെയില്‍വേ മെന്‍'; ഭോപ്പാല്‍ ദുരന്തം വെബ് സീരീസാകുന്നു

'മരയ്ക്കാര്‍' ക്ലൈമാക്സ് യൂട്യൂബില്‍ ചോര്‍ന്നു

View More