Image

ബുദ്ധനും ഗാന്ധിയും ഗുരുവും കാട്ടിയ വഴിയെ മുന്നോട്ടു പോകുമെന്ന് ബസേലിയോസ് തൃതീയൻ (കുര്യൻ പാമ്പാടി)

Published on 14 October, 2021
ബുദ്ധനും  ഗാന്ധിയും  ഗുരുവും കാട്ടിയ വഴിയെ മുന്നോട്ടു പോകുമെന്ന് ബസേലിയോസ് തൃതീയൻ (കുര്യൻ പാമ്പാടി)
ശ്രീബുദ്ധന്റെ ബോധോദയവും മഹാത്മാ ഗാന്ധിയുടെ അഹിംസയും ശ്രീ നാരായണഗുരുവിന്റെ കരുണയും നിറഞ്ഞ വഴിത്താരയിലൂടെ മുന്നോട്ടു പോകുമെന്ന് മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ ഒമ്പതാമത് കാതോലിക്കയും ഇരുപത്തി രണ്ടാമത് മെത്രാപ്പോലീത്തയുമായി തെരഞെടുക്കപ്പെട്ട ബസേലിയോസ് പൗലോസ് മാർത്തോമ്മാ തൃതീയൻ ബാവ പ്രഖ്യാപിച്ചു.
 
ആചാര്യന്മാരുടെ വഴിത്താരയിൽ--കാതോലിക്കാ ബാവ ബസേലിയോസ് തൃതീയൻ
 
പരുമല സെന്റ് ഗ്രിഗോറിയോസ് പള്ളി അങ്കണത്തിൽ കാലംചെയ്ത ബസേലിയോസ് പൗലോസ് മാർത്തോമ്മാ ദ്വിതീയൻ നഗറിൽ ചേർന്ന  മലങ്കര സുറിയാനി അസ്സോസിയേഷൻ യോഗത്തിൽ എതിരില്ലാതെ തെരഞ്ഞെടു
ക്കപ്പെട്ട ശേഷം മറുപടി  പ്രസംഗത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ചരിത്ര പ്രധാനമായ തെരഞ്ഞെടുപ്പിന്റെ ഫലം സീനിയർ മെത്രാപ്പോലീത്ത കുറിയാകോസ് മാർ ക്ളീമിസ് മെത്രാപ്പോലീത്ത വിളംബരം ചെയ്തു.
 
 പരുമലയിൽ പതാക വന്ദനം
 
വൈറ്റ് ഹൗസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ഡോ. അലക്‌സാണ്ടർ ജെ. കുര്യന്റെ മേൽനോട്ടത്തിൽ കോവിഡ്  പ്രോട്ടോക്കോൾ  അനുസരിച്ച് പരുമല ഉൾപ്പെടെ 50  ഇടങ്ങളിൽ സമ്മേളിച്ച 1590 ഇടവകകളിലെ 4007 പേരടങ്ങിയ അസോസിയേഷൻ യോഗം ലോകത്ത് ഒരു ക്രൈസ്തവ സഭയിലും ഉണ്ടാകാത്ത ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ ആണെന്ന്  വരണാധികാരി ഡോ. അലക്‌സാണ്ടർ  ചൂണ്ടിക്കാട്ടി.
 
1947 ൽ വിശുധ്ധനായി പ്രഖ്യാപിക്കപ്പെട്ട ഗീവർഗീസ് മാർ ഗ്രിഗോറിയോസ് എന്ന പരുമല തിരുമേനിയുടെ കബറിങ്കൽ പ്രാർഥന നടത്തിയ ശേഷമാണ് സഭയുടെ 30 ഭദ്രാസനങ്ങളിലെ   വിശ്വാസികളുടെ ആദ്ധ്യാത്മിക ആചാര്യന്മാരായ 24  മെത്രാപ്പോലീത്തമാർ ഘോഷയാത്രയായി സമ്മേളന നഗറിൽ എത്തിയത്.
 
പരുമല തിരുമേനി, പള്ളി
 
ഉദയംപേരൂർ സുന്നഹദോസിലൂടെ അരക്കിട്ടുറപ്പിക്കാൻ ശ്രമിച്ച വൈദേശിക മേധാവിത്തത്തിനെതിരെ കൂനൻ കുരിശ് സത്യപ്രതിജ്ഞയിലൂടെ  പ്രഖ്യാപിച്ച സ്വന്തന്ത്ര്യ ബോധമാണ് മലങ്കര സുറിയാനി സഭയെ എക്കാലവും നയിക്കുന്നതെന്ന്  പുതിയ ബാവ വ്യകതമാക്കി. "മലയാളി നസ്രാണികളെ  ഭരിക്കാൻ മലയാളി നസ്രാണി തന്നെ വേണം എന്നതാണ് ആ പ്രതിജ്ഞയുടെ അന്തഃസാരം."
 
നൂ റ്റാണ്ടുകൾ പഴക്കമുള്ള ആ പരമ്പര്യം മുറുകെ പിടിച്ച് കൊണ്ട് സഭ മുന്നോട്ടു പോകുമെന്ന് ബാവ പറഞ്ഞു. "പൗരസ്ത്യ പാരമ്പര്യത്തിലേറെ ജ്വലിക്കുന്ന അടയാളമാണ് കാതോലിക്കാ സ്ഥാനവും മലങ്കര മെത്രാപോലി
ത്ത സ്ഥാനവും. ബലഹീനനായ എന്നെ അത് ഭരമേല്പിച്ചതിൽ ഞാൻ  എന്നെന്നും  കൃതജ്ഞൻ ആയിരിക്കും. ദൈവ കൃപയുടെ വരപ്രസാദം എന്നെ എക്കാലവും നയിക്കട്ടെ "
 
പരുമല തീർത്ഥാടനം    
 
കേരളത്തിൽ മത സൗഹാർദ്ദ മെന്ന കൊടിയും വഹിച്ചു കൊണ്ട് സഭ സുധീരം മുന്നോട്ടുപോകുമെന്നും അതിനു യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിരിക്കുകയിയല്ലെന്നും സഭയുടെ പരമാധികാരി പ്രഖ്യാപിച്ചു.
 
സഭയുടെ 'സുമോറോ' ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. പരുമല ആസ്ഥാനമായ ഗ്രിഗോറിയൻ ടിവി ഫേസ്ബുക്, യുറ്റൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ തത്സമയ പ്രക്ഷേപണവും നടത്തി.
Join WhatsApp News
The Truth 2021-10-15 12:21:48
Thank God that He never said that he will journey thru the way of Jesus,who said I am truth I am the Way and I am the life.We dont go thru the way of world leaders rather than our spiritual leader and our Jesus christ whom He gave His life for us as a ransome on the cross.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക