news-updates

ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ വെള്ളിയാഴ്ച കാതോലിക്കായായി വാഴിക്കും

Published

on



പരുമല:  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ ഐകകണ്ഠ്യേന തെരഞ്ഞെടുത്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ തീരുമാനം എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് അഭിവന്ദ്യ തിരുമേനി മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏല്ക്കുകയും ചെയ്തു. അസോസിയേഷനെ തുടര്‍ന്ന് ചേര്‍ന്ന സുന്നഹദോസ് കാതോലിക്കാ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് അംഗീകരിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്.

മലങ്കര മെത്രാപ്പോലീത്തയായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ  വെള്ളിയാഴ്ച പരുമല പള്ളിയില്‍ വച്ച് കാതോലിക്കായായി സ്ഥാനാരോഹണം നടത്തുവാന്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചതായി സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 6.30-ന് പ്രഭാത നമസ്‌ക്കാരവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടക്കും. കുര്‍ബ്ബാന മദ്ധ്യേ സ്ഥാനാരോഹണ ശുശ്രൂഷ നടത്തുന്നതാണ്. സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിക്കും. കോവിഡ് പ്രോട്ടോകോളിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സ്ഥാനാരോഹണ ശുശ്രൂഷ നടക്കുന്ന സമയത്ത് പരുമല സെമിനാരിയില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഗ്രീഗോറിയന്‍ ടിവി ശുശ്രൂഷകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്. തുടര്‍ന്ന് കേരളത്തിലെ മതമേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന അനുമോദന സമ്മേളനവും ഉണ്ടായിരിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

Facebook Comments

Comments

  1. JACOB

    2021-10-14 20:44:56

    Dear Bava, Lord Jesus wants you to make peace with Jacobite church. Do not go after property and money of others. Blessings!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മന്ത്രി എ.കെ. ശശീന്ദ്രന് വീഴ്ചയില്‍ പരിക്ക്

കേരളത്തിലെ ജനങ്ങളോട് തമിഴ്‌നാടിന്റെ നെറികേട്

സന്ദീപ് വധം ; പ്രതികള്‍ക്ക് നേരെ അണപൊട്ടി ജനരോഷം

വി.കെ. സനോജ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി.

ഷട്ടില്‍ കളിക്കുന്നതിനിടെ എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു

ഓട്ടിസംബാധിച്ച കൗമാരക്കാരനെ ലോഡ്ജിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിക്ക് 7വര്‍ഷം തടവ്.

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോക്കും ജ്ഞാനപീഠ പുരസ്‌കാരം

ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം ; കെ.കെ. രമയ്‌ക്കെതിരായ കേസ് തള്ളി

ആശ്വാസം ; കേരളത്തില്‍ നിന്നയച്ച എട്ടു സാംപിളുകളും ഒമിക്രോണ്‍ നെഗറ്റീവ്

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്

മുല്ലപ്പെരിയാര്‍ ; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച് ജോസ് കെ. മാണിയും ചാഴികാടനും

വിദ്വേഷ മുദ്രാവാക്യം ; തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം ; വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

പെരിയ കേസ് ; പ്രതികളുടെ വീട്ടിലെത്തി പിന്തുണയറിയിച്ച് സിപിഎം നേതാക്കള്‍

രാജ്യത്ത് മൂന്നാം തരംഗ സാധ്യത ; ബൂസ്റ്റര്‍ ഡോസ് അത്യന്താപേക്ഷിതം

മുല്ലപ്പെരിയാര്‍ ; റോഷി അഗസ്റ്റിനെതിരെ എന്‍.കെ പ്രേമചന്ദ്രന്‍

അട്ടപ്പാടി ; നോഡല്‍ ഓഫീസര്‍ പ്രഭുദാസിനെതിരെ അഴിമതി ആരോപണവുമായി സിപിഎം

തിരുവല്ലയില്‍ കൊല്ലപ്പെട്ട സന്ദീപിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ മൊഴി

സൂം കോളിലൂടെ 900 പേരെ പിരിച്ചുവിട്ട് ബെറ്റര്‍ ഡോട്ട് കോം

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ.

ക്ലിഫ് ഹൗസിന് സുരക്ഷ വര്‍ധിപ്പിക്കും; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണര്‍

ശബരിമലയില്‍ സംയുക്ത സേന സുരക്ഷാ പരിശോധന നടത്തി

അബ്ദുൽ റഷീദ് മുസ്ല്യാർ: 14 വർഷമായി വാവര് നടയിലെ കാരണവർ

ശബരിമലയില്‍ പടിപൂജ ബുക്കിംഗ് 2036 വരെ; ഉദയാസ്തമനപൂജ ബുക്കിംഗ് 2028 വരെ

കന്നഡ സിനിമാതാരം പുനീത് രാജ്കുമാറിന്റെ ചിത്രവുമായി കൊച്ചുമാളികപ്പുറം; ശബരിമല കാഴ്ചകള്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

വര്‍ക്ക് ഫ്രം ഹോം: നിയമ നിര്‍മാണത്തിന് കേന്ദ്രം; നിര്‍ണായക മാറ്റങ്ങള്‍ ഇങ്ങനെ

ഗ്രാമീണരെ വധിച്ച സംഭവം ; സൈനികര്‍ക്കെതിരെ കേസെടുത്ത് പോലീസ്

പ്രതിപക്ഷ നേതാവിന് മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് അട്ടപ്പാടി നിവാസികള്‍

View More