Image

മോഡർണ വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാൻ എഫ്.ഡി.എ അംഗീകാരം

Published on 14 October, 2021
മോഡർണ വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാൻ എഫ്.ഡി.എ  അംഗീകാരം
മോഡർണ വാക്സിൻ സ്വീകരിച്ച ചിലർക്ക്  ആറു  മാസത്തിനുശേഷം ബൂസ്റ്റർ ഷോട്ട് നൽകാൻ  അനുവദിച്ചു കൊണ്ട് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ   ഉപദേശക സമിതി വ്യാഴാഴ്ച ഏകകണ്ഠമായി വോട്ട് ചെയ്തു. ഇനി സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സി.ഡിസി) അന്തിമ തീരുമാനം എടുക്കണം.

ജോൺസൺ ആൻഡ് ജോൺസന്റെ ബൂസ്റ്റർ ഡോസ് അനുമതിയുടെ കാര്യം വെള്ളിയാഴ്ച (ഇന്ന്) തീരുമാനിക്കും.

ഫൈസർ വാക്സിൻ സ്വീകരിച്ചവരുടേതിന് തുല്യമായ നിർദേശങ്ങളാണ് മോഡർണ  വാക്സിൻ ബൂസ്റ്റർ ഡോസിനും നൽകിയിരിക്കുന്നത്. എന്നാൽ ഫൈസാറിന്റേതിന്ന് വിപരീതമായി മോഡർണയുടെ പകുതി ഷോട്ട് മാത്രമേ ആവശ്യമുള്ളു. മോഡർന ഫൈസാറനേക്കാൾ ഫലപ്രദമായി കണ്ടതിനെ തുടര്ന്നാണിത്.

65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും  രോഗാവസ്ഥ ഉള്ളവർക്കും ഹെൽത്ത്കെയർ പോലുള്ള  ജോലി ഉള്ളവർക്കും ആണ്  മൂന്നാമത്തെ ഡോസ് നൽകുക.   

ബൂസ്റ്ററിനെ ന്യായീകരിക്കുന്ന കൂടുതൽ ശക്തമായ ഡാറ്റയുടെ അഭാവത്തിൽ  കമ്മിറ്റി അംഗങ്ങൾ അതൃപ്തി പ്രകടിപ്പിച്ചു.

ഗുരുതരമായ രോഗം അല്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിക്കുന്നത് തടയാൻ  ബൂസ്റ്റർ ആവശ്യമാണെന്ന് മോഡർണ  വാദിച്ചില്ല. പകരം, അണുബാധ തടയുന്നതിനും  രോഗങ്ങൾ തടയുന്നതിനും ബൂസ്റ്റർ ഗുണപ്രദമെന്നാണ് ചൂണ്ടിക്കാട്ടിയത്. 

രണ്ടാം ഷോട്ടിന് ശേഷമുള്ളതിനേക്കാൾ 1.8 മടങ്ങ്  പ്രതിരോധ ശേഷി ബൂസ്റ്ററിന് ശേഷം  ലഭിക്കുമെന്ന്  മോഡേണ പറഞ്ഞു.  

വോട്ട് ഏകകണ്ഠമായിരുന്നെങ്കിലും, നിരവധി പാനൽ അംഗങ്ങൾ   തുടർന്നുള്ള ചോദ്യത്തിൽ ഗുരുതരമായ സംശയങ്ങൾ പ്രകടിപ്പിച്ചു.  ആരോഗ്യസ്ഥിതി, ജോലി അല്ലെങ്കിൽ മറ്റ് ഘടകങ്ങൾ കാരണം ഉയർന്ന അപകടസാധ്യതയില്ലാത്ത ചെറുപ്പക്കാർക്ക്  ബൂസ്റ്റർ നൽകനോ  എന്നതായിരുന്നു ഒന്ന്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക