Image

ആഗോള വിശപ്പ് സൂചികയില്‍ പാകിസ്ഥാനും പിന്നില്‍ 101-ാം സ്ഥാനത്ത് ഇന്ത്യ

ജോബിന്‍സ് Published on 15 October, 2021
ആഗോള വിശപ്പ് സൂചികയില്‍ പാകിസ്ഥാനും പിന്നില്‍ 101-ാം സ്ഥാനത്ത് ഇന്ത്യ
ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്കുമുന്നില്‍ കെട്ടിപ്പൊക്കുന്ന പ്രതിഛായ തകര്‍ത്തു കൊണ്ട് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പുറത്ത്. ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോളും പട്ടിണിയകറ്റാന്‍ കഴിയാത്തവരാണെന്നാണ് ആഗോള വിശപ്പ് സൂചിക വ്യക്തമാക്കുന്നത്. 101-ാം സ്ഥാനത്താണ് ഈ പട്ടികയില്‍ ഇന്ത്യ. നേരത്തെ 94-ാം സ്ഥാനത്തായിരുന്ന ഇന്ത്യ വളരെ വേഗമാണ് 101-ലേയ്ക്ക് കൂപ്പ് കുത്തിയത്. 

116 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യക്ക് മുന്നിലാണെന്നാണ് മറ്റൊരു വസ്തുത. ചൈന ,ബ്രസീല്‍ കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ അഞ്ചില്‍ താഴെ ജിഎച്ച്‌ഐ സ്‌കോറുമായി മുന്‍നിരയില്‍ ഇടം നേടി. ദാരിദ്ര്യം , പോഷകാകുറവ് എന്നിവ നിരന്തരം നിരീക്ഷിച്ച് പുറത്തുവിടുന്നതാണ് ഈ റിപ്പോര്‍ട്ട്. 

ഐറീഷ് സംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ലൈഫും ചേര്‍ന്നാണ് ഇന്ത്യയിലെ പട്ടിണിയുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പോഷകാഹാരക്കുറവ്, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഉയരത്തിനാനുപാതികമായ തൂക്കക്കുറവ്, പ്രായത്തിനാനുപാതികമായ തൂക്കക്കുറവ് , ശിശുമരണ നിരക്ക് എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 

കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതി നടപ്പാക്കലിലെ പാളിച്ച, ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത എന്നിവയാണ് ഇന്ത്യക്ക് ദോഷം ചെയ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക