Image

ആളുകള്‍ക്കിത്രയ്ക്കിഷ്ടമെങ്കില്‍ ഇനിയും ശങ്കറുമൊത്തഭിനയിക്കാന്‍ തയ്യാറെന്ന് മേനക

ജോബിന്‍സ് Published on 15 October, 2021
ആളുകള്‍ക്കിത്രയ്ക്കിഷ്ടമെങ്കില്‍ ഇനിയും ശങ്കറുമൊത്തഭിനയിക്കാന്‍ തയ്യാറെന്ന് മേനക
ഒരു കാലത്ത് കേരളത്തിലെ തീയേറ്ററുകളില്‍ പ്രണയമഴ പൊഴിച്ചിരുന്ന ജോഡികളായിരുന്നു ശങ്കറും മേനകയും. മലയാളിയുടെ ആസ്വാദക മനസ്സുകള്‍ക്ക്
ഈ ജോഡി പകര്‍ന്നു നല്‍കിയിട്ടുള്ള അനുഭൂതിയും ആനന്ദവും ഇന്നും മായാതെ നില്‍ക്കുന്നതാണ്. 

വീണ്ടും അടുത്തകാലത്ത് ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ് പൃഥിരാജ് നായകനായ ഭ്രമം. ആമസോണില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കേട്ട നടി മേനക ഞാനും ശങ്കറും ഒന്നിച്ചഭിനയിക്കുന്നത് ആളുകള്‍ ഇത്രയധികം ഇഷ്ട്ടപ്പെട്ടിരുന്നോ എന്നാണ് ചോദിക്കുന്നത്. 

ആളുകള്‍ക്ക് ഇത്രയ്ക്കിഷ്ടമാണെങ്കില്‍ ഇനിയും ശങ്കറുമൊത്തഭിനയിക്കാന്‍ തയ്യാറാണെന്നും ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ മേനക പറഞ്ഞു. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒരുപാട് സിനിമകള്‍ ചെയ്യുമായിരുന്നുവെന്നും മേനക പറഞ്ഞു. 

ഭ്രമം എന്ന ചിത്രത്തില്‍ അതിഥി താരമായാണ് മേനക എത്തുന്നത്. ശങ്കറിന്റെ പഴയ ചിത്രത്തിലെ നായികയായ മേനക എന്ന പേരില്‍ തന്നെയാണ് താരം അഭിനയിച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് 'ഭ്രമ'ത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. എന്തുകൊണ്ടാണ് എന്നെ വിളിക്കുന്നത് വേറെ ആരെയെങ്കിലും വിളിച്ചൂടെ എന്ന് ചോദിച്ചപ്പോള്‍ ഇവിടെ ചര്‍ച്ച ചെയ്തപ്പോള്‍ ചേച്ചി വരണമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത് എന്ന് പറഞ്ഞു. 

20 വര്‍ഷത്തിനു ശേഷം ചില സിനിമകള്‍ ചെയ്‌തെങ്കിലും ശങ്കറിനൊപ്പം അഭിനയിച്ചതുകൊണ്ട് ഭ്രമത്തിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടുവെന്നും മേനക പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക