Image

ഈശോ ജേക്കബിനു അശ്രുപൂജ

അനിൽ ആറന്മുള Published on 15 October, 2021
ഈശോ ജേക്കബിനു അശ്രുപൂജ
ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബ് (70) അന്തരിച്ചു . ഹ്യൂസ്റ്റനിൽ നിന്ന് 1988 ൽ പ്രസിദ്ധീകരണം ആരംഭിച്ച മലയാള മനോരാജ്യം എന്ന വാർത്താവാരികയിലൂടെ രംഗപ്രവേശം ചെയ്ത ഈശോ മാധ്യമരംഗത്തു  ഉജ്ജ്വല നേട്ടങ്ങൾ കൈവരിച്ചാണ് അരങ്ങൊഴിയുന്നത്.  

ദീര്ഘകാലം ഏഷ്യൻ വിമൻ  എന്ന ഇംഗ്ലീഷ് മാസിക നടത്തിയിരുന്നു. മലയാള മനോരമയിലും പ്രവർത്തിച്ചു 

അമേരിക്കയിലെ മുന്‍നിര ഇന്‍ഷുറന്‍സ് കമ്പിനികളിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രതിനിധിയായി രണ്ടു പതിറ്റാണ്ടിലേറെയായി സേവനം അനുഷ്ഠിക്കുന്നു.  പ്രവര്‍ത്തന ശൈലികൊണ്ടു തന്നെ ഏവര്‍ക്കും പ്രിയങ്കരനാണ് ഇദ്ദേഹം. ലൈഫ് അണ്ടര്‍റൈറ്റേഴ്‌സ് ട്രെയിനിംഗ് കൗണ്‍സില്‍, അമേരിക്കന്‍ കോളജ് പെന്‍സില്‍വാനിയയുടേയും ഫെലോഷിപ്പ് നേടിയിട്ടുണ്ട്.

കേരളത്തിലും അമേരിക്കയിലും റെസിഡന്റിൽ മേഖലയിലും കൊമേഴ്‌സ്യൽ മേഖലയിലും ലാൻഡ് ഡെവെലപ്മെന്റ് സ്ഥാപനമായ ഈശോ പ്രോപ്പര്‍ട്ടീസിന്റെ ഉടമയാണ് ജേക്കബ് ഈശോ. 

ഹൂസ്റ്റണിലെ ഇന്തോ അമേരിക്കന്‍ ബിസിനസ് ഫോറത്തിന്റെ വൈസ് ചെയര്‍മാനായിരുന്നു.  ചങ്ങനാശേരി സെന്റ് വിന്‍സന്റ് ഡീ പോള്‍ സെമിനാരിയില്‍ അധ്യാപകന്‍, മലയാള മനോരമയില്‍ സബ് എഡിറ്റര്‍ ട്രെയിനി, കറസ്‌പോണ്ടന്റ്, ഫോര്‍ട്ട് ബെന്റ് സ്റ്റാര്‍ ന്യൂസ് വീക്കിലി പ്രൊഡക്ഷന്‍ മാനേജര്‍, വോയിസ് ഓഫ് ഏഷ്യ എഡിറ്റര്‍, അക്ഷരം ഇന്റര്‍നാഷണല്‍ മലയാളം മാഗസിന്‍ റസിഡന്റ് എഡിറ്റര്‍, ഏഷ്യന്‍സ് സ്‌മൈല്‍സ്, ഹൂസ്റ്റണ്‍ സ്‌മൈല്‍സ് എന്നീ മാഗസിനുകളുടെ പബ്ലീഷര്‍, ന്യൂ ഇംഗ്ലണ്ട് ബിസിനസ് സര്‍വീസില്‍ സെയില്‍സ് കണ്‍സള്‍ട്ടന്റ്, കിൻകോസ് കോര്‍പ്പറേഷന്‍ കമ്പ്യൂട്ടര്‍ സര്‍വീസസ് കണ്‍സള്‍ട്ടന്റ്,  കേരളാ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തനമനുഷ്ഠിച്ചിട്ടുണ്ട്. 

കോട്ടയം വാഴൂർ ചുങ്കത്തിൽ പറമ്പിൽ കുടുംബാംഗമായ ഈശോ 37  വർഷമായി അമേരിക്കയിലെത്തിയിട്ട്. 

ചങ്ങനാശേരി എസ്.ബി കോളജില്‍നിന്നും നിന്നും ബിരുദാനനന്തരബിരുദ കോഴ്സ് പൂർത്തിയാക്കിയ ഇദ്ദേഹം കോട്ടയം സിഎംഎസ് കോളജിലെയും വാഴൂര്‍ എന്‍എസ്എസ് കോളജിലെയും പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു. 
   
ശ്രീമതി റേച്ചൽ  ഈശോ ആണ് ഭാര്യ. മൂന്ന് ആൺമക്കളുമുണ്ട്. സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു 
Join WhatsApp News
abdul punnayurkulam 2021-10-15 11:04:47
Very sorry to hear. He was my friend. May God bless his eternal soul.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക