Image

ബംഗ്ലാദേശില്‍ ദുര്‍ഗപൂജ ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

Published on 16 October, 2021
ബംഗ്ലാദേശില്‍ ദുര്‍ഗപൂജ ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗപൂജ ആഘോഷങ്ങള്‍ക്കിടെ നാലു ക്ഷേത്രങ്ങള്‍ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് ഹിന്ദുക്ഷേത്രങ്ങള്‍ക്കും ദുര്‍ഗപൂജ ആഘോഷങ്ങള്‍ക്കുമെതിരെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്? ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന അറിയിച്ചു.

തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം 22 ജില്ലകളില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സംഭവം വിശദമായി അന്വേഷിക്കുമെന്നും പ്രതികളെ വെറുതെ വിടില്ലെന്നും ശൈഖ് ഹസീന ഉറപ്പുനല്‍കി. ഏതു മതത്തില്‍ വിശ്വസിക്കുന്നു എന്നത് ഇവിടെ പ്രസക്തമല്ല. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കും. ഇവരെ സംബന്ധിച്ച് നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താന്‍ സാ?ങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കി. വിശ്വാസികള്‍ക്ക് ദുര്‍ഗപൂജ ആശംസകളും ശൈഖ്? ഹസീന അറിയിച്ചു.

അക്രമസംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നു. ദുര്‍ഗപൂജക്കായി നടത്തിയ ക്രമീകരണങ്ങള്‍ ജനക്കൂട്ടം നശിപ്പിക്കുന്നതും ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുസ് ലിം ഭൂരിപക്ഷ രാഷ്?ട്രമായ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആ?ക്രമണങ്ങളില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക