Image

ജെ & ജെ യുടെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന് എഫ്ഡിഎ-യുടെ ശുപാർശ

Published on 16 October, 2021
 ജെ & ജെ യുടെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന് എഫ്ഡിഎ-യുടെ ശുപാർശ
 
വാഷിംഗ്ടൺ, ഒക്ടോബർ 16 : ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് -19 വാക്സിൻ ബൂസ്റ്റർ ഡോസിന്  യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഉപദേശക സമിതിയുടെ പച്ചക്കൊടി. 19 അംഗ സമിതിയിലെ എല്ലാവരും ബൂസ്റ്റർ ഡോസിന് അനുകൂലമായി വെള്ളിയാഴ്ച വോട്ട് ചെയ്തു.
 18 വയസ്സിനു മുകളിലുള്ള ആർക്കും പ്രൈമറി ഷോട്ട് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ തന്നെ രണ്ടാമത്തെ ഡോസ്  നൽകാമെന്നാണ് ശുപാർശ. ഇതേ സമിതി വ്യാഴാഴ്ച മോഡേണയുടെ  ബൂസ്റ്റർ ഷോട്ടുകൾ 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും മറ്റ് അപകടസാധ്യതയുള്ള മുതിർന്നവർക്കും നൽകുന്നത്  ശുപാർശ ചെയ്തിരുന്നു. കുറഞ്ഞത് ആറുമാസം മുമ്പെങ്കിലും  മോഡേണയുടെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച 65 വയസ്സിനു മുകളിലുള്ളവർക്കും ആരോഗ്യപ്രശ്‌നങ്ങൾ മൂലം കോവിഡിന്റെ  ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്കും  മൂന്നാമത്തെ ഡോസ് വിതരണം ചെയ്യാനാണ് അനുവാദം.
ഈ മാസം ആദ്യം, യുഎസ് റെഗുലേറ്റർമാർ ഫൈസറിന്റെയും ബിയോൺടെക്കിന്റെയും കോവിഡ് ബൂസ്റ്റർ ഷോട്ടുകൾക്ക് അംഗീകാരം നൽകിയിരുന്നു.
സിഡിസിയുടെ കണക്കനുസരിച്ച് യുഎസിൽ ഇതുവരെ ഏകദേശം  188 മില്യൺ ആളുകൾ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടുണ്ട്. അവരിൽ 9 മില്യൺ പേർക്ക് ബൂസ്റ്റർ ഡോസുകളും ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഷോട്ടുകൾ സ്വീകരിക്കുന്നവരേക്കാൾ ബൂസ്റ്റർ ഡോസുകൾ ലഭിക്കുന്നവരുടെ എണ്ണമാണ് ഇപ്പോൾ കൂടുതലെന്നും സിഡിസി കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക