America

മാര്‍ത്തോമ്മാ സഭ സെക്രട്ടറി റവ. സി.വി. സൈമണ്‍; അത്മായ ട്രസ്റ്റി രാജന്‍ ജേക്കബ്; വൈദീക ട്രസ്റ്റി റവ.മോന്‍സി കെ.ഫിലിപ്പ്

ഷാജീ രാമപുരം

Published

on

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പുതിയ ചുമതലക്കാരായി റവ. സി. വി. സൈമണ്‍  സഭാ സെക്രട്ടറിയായും,  രാജന്‍ ജേക്കബ് അത്മായ ട്രസ്റ്റിയായും, റവ.മോന്‍സി കെ. ഫിലിപ്പ് വൈദീക ട്രസ്റ്റിയായും തെരഞ്ഞെടുക്കപ്പെട്ടതായി സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ് റവ.ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പ്രഖ്യാപിച്ചു.

മാര്‍ത്തോമ്മാ സഭാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റവ. സി.വി സൈമണ്‍ കോന്നി അരുവാപ്പുലം കണ്ടത്തിങ്കല്‍ കുടുംബാംഗവും, കല്ലേലി സെന്റ് തോമസ് ഇടവകാംഗവുമാണ്. മാര്‍ത്തോമ്മ  സഭാ കൗണ്‍സില്‍ അംഗം, വൈദീക തെരഞ്ഞെടുപ്പ് കമ്മറ്റി അംഗം, മാര്‍ത്തോമ്മ പ്രസ്സ് ഡയറക്ടര്‍, തിരുവനന്തപുരം - കൊല്ലം ഭദ്രാസന സെക്രട്ടറി, മലങ്കര സഭാ താരക മാനേജര്‍, മാര്‍ത്തോമ്മാ പബ്ലിക്കേഷന്‍ സൊസൈറ്റി സെക്രട്ടറി, ക്ലര്‍ജി കോണ്‍ഫ്രറന്‍സ് കണ്‍വീനര്‍, അയിരൂര്‍ കര്‍മ്മേല്‍ മന്ദിരം അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ വിവിധ ചുമതലകള്‍ക്കൊപ്പം മുംബൈ സാന്റാക്രൂസ്, കുവൈറ്റ്, ഇന്‍ഡോര്‍, പുത്തന്‍കാവ്, മാരാമണ്‍ തുടങ്ങിയ വിവിധ ഇടവകളില്‍ വികാരിയായിരുന്നു. ഇപ്പോള്‍ പത്തനംതിട്ട ഇടവക വികാരിയാണ്. പെരുമ്പാവൂര്‍ ആശ്രമം ഹൈസ്‌കൂള്‍ അദ്ധ്യാപിക ബെറ്റി സൈമണ്‍ ആണ് സഹധര്‍മ്മിണി. മാര്‍ത്തോമ്മാ യുവജനസഖ്യം അസിസ്റ്റന്റ് സെക്രട്ടറിയായി ബാംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന റവ.തോമസ് ജോര്‍ജ് മരുമകനാണ്. 

മാര്‍ത്തോമ്മാ സഭയുടെ ആത്മായ ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട രാജന്‍ ജേക്കബ് തിരുവല്ലാ കുറ്റപ്പുഴ കൊച്ചിയില്‍  തോപ്പില്‍ കുടുംബാംഗവും, അണ്ണവട്ടം എബനേസര്‍ മാര്‍ത്തോമ്മ ഇടവകാംഗവുമാണ്. 38 വര്‍ഷമായി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ വിവിധ തസ്തികയില്‍ പ്രവര്‍ത്തിച്ച് ചീഫ് മാനേജരായി വിരമിച്ചു. മാര്‍ത്തോമ്മാ സഭയുടെ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്, മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം, മാര്‍ത്തോമ്മാ സുവിശേഷക സേവികാസംഘം എന്നീ സംഘടനകളുടെ ഇന്റേണല്‍ ഓഡിറ്റര്‍, തിരുവല്ലാ മാര്‍ത്തോമ്മാ കോളേജ് ട്രഷറാര്‍, ഗവേണിംഗ് ബോര്‍ഡ് അംഗം, തിരുവല്ലാ വൈ.എം.സി.എ പ്രസിഡന്റ്, സബ് റീജിയന്‍ ചെയര്‍മാന്‍, മാര്‍ത്തോമ്മാ അക്കാദമി ഡയറക്ടര്‍, ആദിവാസി കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന അഷ്വര്‍ എന്ന സംഘടനയുടെ സെക്രട്ടറി, പരിസ്ഥിതി  സംരക്ഷണ വേദിയായ സൊസൈറ്റി ഫോര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓഫ് എന്‍വെയോണ്‍മെന്റ് സ്ഥാപക സെക്രട്ടറി, തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ റിട്ട.അദ്ധ്യാപിക ജോളി രാജന്‍ ആണ് സഹധര്‍മ്മിണി. 

സഭയുടെ വൈദീക ട്രസ്റ്റിയായി തെരഞ്ഞെടുത്ത റവ.മോന്‍സി കെ.ഫിലിപ്പ് മുവാറ്റുപുഴ ഓണക്കൂര്‍ കണ്ടംതോട്ടുകര കുടുംബാംഗവും, മുന്‍ പാമ്പാകൂട ഇമ്മാനുവേല്‍   ഇടവകാംഗവും, ഇപ്പോള്‍ തിരുവല്ലാ വാരികാട് സെഹിയോന്‍ ഇടവകാംഗവുമാണ്. മൈസൂര്‍ സെന്റ് തോമസ് സ്‌കൂള്‍ മാനേജര്‍, കര്‍ണ്ണാടക മിഷന്‍ ബോര്‍ഡ് സെക്രട്ടറി, ശിവനാപുരം, ഗുണ്ടല്‍പെട്ട്, കോളാര്‍ തുടങ്ങിയ മിഷന്‍ ഫീല്‍ഡുകളുടെ ലോക്കല്‍ അഡൈ്വസറി കമ്മറ്റി പ്രസിഡന്റ്, മുംബൈ വാഷി, വെസ്റ്റ് കല്ലട, ബാംഗളൂര്‍ ഈസ്റ്റ്, ചെന്നൈ താമ്പരം, അത്യാല്‍ ശാലേം, മേപ്രാല്‍, ചുങ്കപ്പാറ, ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് തുടങ്ങിയ വിവിധ ഇടവകളില്‍ വികാരിയായിരുന്നു. ഇപ്പോള്‍ കിടങ്ങന്നൂര്‍ സെന്റ് തോം ഇടവക വികാരിയാണ്. അനില മോന്‍സിയാണ് സഹധര്‍മ്മിണി. 

ഒക്ടോബര്‍ 13,14,15 (ബുധന്‍, വ്യാഴം, വെള്ളി) ദിവസങ്ങളില്‍ തിരുവല്ലാ ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെമ്മോറിയല്‍ ആഡിറ്റോറിയത്തില്‍ കൂടിയ സഭാ പ്രതിനിധി മണ്ഡലത്തോടനുബന്ധിച്ച്  ബാലറ്റിലൂടെ  നടത്തിയ തെരഞ്ഞെടുപ്പിലാണ് പുതിയ ചുമതലക്കാരെ തെരഞ്ഞെടുത്തത്.

2020 ല്‍ സഭാ പ്രതിനിധി മണ്ഡലം കൂടി പുതിയ ചുമലക്കാരെ തെരഞ്ഞെടുക്കേണ്ടിയിരുന്നു. എന്നാല്‍  കോവിഡ് മഹാമാരിമൂലം സമ്മേളനം നടത്തുവാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ സഭയുടെ ലീഗല്‍ അഫേഴ്‌സ് കമ്മറ്റിയും, എപ്പിസ്‌കോപ്പല്‍ സിനഡും കൂടി ആലോചിച്ച് എടുത്ത തീരുമാനപ്രകാരം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ആയ സൂമിലൂടെയാണ് 2020, 2021ലെ സഭാ പ്രതിനിധി മണ്ഡലം സമ്മേളിച്ചത്. 

തിരുവല്ലായില്‍ കൂടിയ സഭാ പ്രതിനിധി മണ്ഡല യോഗം നടക്കുന്ന ഹാളില്‍  സഭയിലെ ബിഷപ്പുന്മാരെ കൂടാതെ നിലവിലെ സഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു. നോര്‍ത്ത് അമേരിക്കാ - യൂറോപ്പ് ഭദ്രാസനത്തെ പ്രതിനിധികരിച്ച് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് സംബന്ധിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ട്രാന്‍സ്ജന്റര്‍ യുവതി കാലിഫോര്‍ണിയായില്‍ കൊല്ലപ്പെട്ടു. യു.എസ്സില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന 50-ാമത്ത ട്രാന്‍സ്

സുപ്രീം കോടതി ജസ്റ്റീസുമാരുടെ എണ്ണം വര്‍ധിപ്പിച്ചേക്കില്ല- (ഏബ്രഹാം തോമസ്)

ഇന്ത്യന്‍ ഗ്യാസ് സ്റ്റേഷന്‍ ഉടമ ജോര്‍ജിയയില്‍ വെടിയേറ്റ് മരിച്ചു

ടെക്‌സസിലും ആദ്യ ഒമിക്രോണ്‍ വേരിയന്റ് സാന്നിധ്യം കണ്ടെത്തി

സിറിയക് ഇ. വര്‍ക്കി (91) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

അടിപൊളി സിനിമകളും, അവയുണർത്തുന്ന സാമൂഹ്യ പ്രശ്നങ്ങളും (ലേഖനം: ജയൻ വർഗീസ്)

ഫോമായുടെ ജനറൽ ബോഡി ജനുവരി 16 നു റ്റാമ്പായിൽ നടക്കും

ജോസഫ് ഇടിക്കുള കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാൻജ്)  പ്രസിഡന്റ്; സോഫിയ മാത്യു സെക്രട്ടറി 

ഇ-മലയാളി മാസിക ഡിസംബർ ലക്കം

900 ജീവനക്കാരെ സുമിലൂടെ പിരിച്ചുവിട്ട് ആഗോള ശ്രദ്ധ നേടി ഇന്ത്യൻ സി.ഇ.ഓ. വിശാൽ ഗാർഗ്

ഗ്യാസ് സ്റ്റേഷൻ ഉടമയെ ബാങ്കിന് മുന്നിൽ വച്ച് കവർച്ചക്കാർ കൊലപ്പെടുത്തി

വാക്സിൻ സ്വീകരിച്ചവർക്ക് ഒത്തുചേരലുകളിൽ അപകടസാധ്യത കുറവാണെന്ന് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി

ഇ-മലയാളി ഡെയ്‌ലി ന്യുസ് ലെറ്ററും മാസികയും സബ്സ്ക്രൈബ് ചെയ്യുക

ഏഷ്യൻ -അമേരിക്കൻ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്

ഇന്ത്യൻ-അമേരിക്കൻ കൗൺസിൽ അംഗം ക്ഷമ സാവന്തിനെ തിരിച്ചുവിളിക്കാൻ ഇന്ന് വോട്ടെടുപ്പ്

രാജു നാരായണ സ്വാമിക്ക് ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്

ബേബി കെ കുര്യന്‍ (94) അന്തരിച്ചു

ടെക്‌സസ് അലിഗര്‍ അലുമിനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 12 ന്

സ്വകാര്യമേഖലയിലും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ന്യൂയോര്‍ക്ക് മേയര്‍

വീട് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (തോമസ് പോള്‍, റിയല്‍റ്റി ഡയമണ്ട് ഗ്രൂപ്പ്, ഫിലാഡൽഫിയ)

സഹായ അഭ്യർത്ഥന

മലയാളികള്‍ നേതൃത്വം കൊടുക്കുന്ന പ്രഥമ ചിക്കാഗോ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡി ചലച്ചിത്രമേള സമാപനം 11-നു 

പ്രതിദിന  കോവിഡ് കേസുകൾ 1 ലക്ഷം കടക്കുന്നത് രണ്ടുമാസങ്ങൾക്കിടയിൽ ആദ്യം 

കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ ഡിസംബർ 11 ശനിയാഴ്ച

ക്രിസ്ത്യാനികൾക്കെതിരെ  ഇന്ത്യയിൽ  വ്യാപകമാകുന്ന പീഡനങ്ങൾ കോൺഗ്രഷണൽ  ബ്രീഫിംഗിൽ തുറന്നുകാട്ടി

വിമര്‍ശനം പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ക്ഷണം സ്വീകരിച്ച് ജയസൂര്യ

ഷേര്‍ലി നൈനാന്‍ നിര്യാതയായി

ഒമിക്രോണ്‍ കേസ്സുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് സി.ഡി.സി. ഡയറക്ടര്‍

ബൈഡനു വീണ്ടും തലവേദന(കാര്‍ട്ടൂണ്‍: സിംസണ്‍)

മാധ്യമ മേഖലക്ക് പ്രചോദനമായി'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബല്‍ ഇമ്പാക്ട്' ചര്‍ച്ച

View More