Image

ഭീകരാക്രമണ സാമ്പത്തിക സ്രോതസ്, മണി ലോണ്ടറിങ്ങ്: ഇന്ത്യാ - യു.എസ് സംയുക്ത നടപടി

പി പി ചെറിയാന്‍ Published on 16 October, 2021
ഭീകരാക്രമണ സാമ്പത്തിക സ്രോതസ്, മണി ലോണ്ടറിങ്ങ്:  ഇന്ത്യാ - യു.എസ് സംയുക്ത നടപടി
ന്യുയോര്‍ക്ക് : മണി ലോണ്ടറിങ്ങ് , ടെററിസം ഫിനാന്‍സിംഗ് , ടാക്‌സ് തട്ടിപ്പ് എന്നിവക്കെതിരെ ഇന്ത്യയും യു.എസും സംയുക്തമായി  നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഫിനാന്‍സ് മിനിസ്റ്റര്‍ നിര്‍മല സീതാരാമനും യു.എസ് ട്രെഷറി സെക്രട്ടറി ജാനറ്റ് യെല്ലനും ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു 

യു.എസില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ ഫിനാന്‍സ് മിനിസ്റ്റര്‍ നിര്‍മല സീതാരാമനും ജാനറ്റ് യെല്ലനും ഒക്ടോബര്‍ 15 ന് വാഷിംഗ്ടണില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത് .

 ഇന്ത്യയും യു.എസും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനെക്കുറിച്ചും മണി ലോണ്ടറിങ്ങിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ പരസ്പരം കൈമാറണമെന്നും യു.എസ് - ഇന്ത്യ എട്ടാമത് ഇക്കണോമിക്‌സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ പാര്‍ട്ണര്ഷിപ്പ് മീറ്റിംഗില്‍ ഇരുവരും അഭ്യര്‍ത്ഥിച്ചു . ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവ്വല്‍ , റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസും ഇവര്‍ക്കൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു .

ഗ്ലോബല്‍ വാമിംഗിനെതിരെ ബൈഡന്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ച് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി .

ഇന്ത്യയിലെ സ്വകാര്യ മേഖലയില്‍ മൂലധന നിക്ഷേപം നടത്തുന്നതിന് വ്യവസായ സംരംഭകരെ നിര്‍മല സീതാരാമന്‍ ക്ഷണിച്ചു , ഇത് ഇന്ത്യയുടെ ഭാവി വികസനത്തിന് സഹായകരമായിരിക്കുമെന്നും അവര്‍ പറഞ്ഞു . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക