Image

വിദേശകാര്യമന്ത്രി ഇന്ന് ഇസ്രയേലിലേക്ക്

Published on 16 October, 2021
വിദേശകാര്യമന്ത്രി ഇന്ന് ഇസ്രയേലിലേക്ക്
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇന്ന് ഇസ്രയേലിലേക്ക് യാത്രതിരിക്കും. നിര്‍ണ്ണായകമായ സന്ദര്‍ശനം മൂന്ന് ദിവസം നീണ്ടുനില്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അധികാരമേറ്റ ശേഷം ആദ്യമായാണ് ഇന്ത്യ-ഇസ്രയേല്‍ ഉന്നതതലയോഗം നടക്കുന്നത്.

ഇസ്രയേലിലെ പ്രധാനമന്ത്രിക്കു പുറമേ വിദേശകാര്യവകുപ്പിലെ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും. നിലവില്‍ പുതിയ ഭരണകൂടത്തില്‍ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നത് യായിര്‍ ലാപിഡാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇയാല്‍ ഹുലാത്തയേയും ജയശങ്കര്‍ കാണും.

ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ദസറ ആഘോഷങ്ങള്‍ക്ക് ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ഇസ്രയേല്‍ സന്ദര്‍ശനം സുപ്രധാനമാണെന്നും ഇന്ത്യ എന്നും ഇസ്രയേലിന്റെ ശക്തരായ പങ്കാളിയാണെന്നും വിദേശകാര്യ സെക്രട്ടറി അലോണ്‍ ഉഷ്പിസ് പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക