Image

നെടുമ്ബാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കിലോ സ്വര്‍ണവുമായി യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റംസ് പിടിയില്‍

Published on 16 October, 2021
നെടുമ്ബാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കിലോ സ്വര്‍ണവുമായി യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റംസ് പിടിയില്‍
കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കിലോ സ്വര്‍ണവുമായി കാസര്‍കോട്ടെ യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍ നിന്നും വന്ന യാത്രക്കാരെ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് സ്ത്രീ ഉള്‍പ്പെടെഅഞ്ചുപേര്‍ കള്ളക്കടത്ത് സ്വര്‍ണവുമായി പിടിയിലായത്. ദുബായില്‍ നിന്ന് എത്തിയ കാസര്‍കോട്ടെ സറീന അബ്ദുവില്‍ നിന്ന് 3250 ഗ്രാം സ്വര്‍ണം പിടികൂടി. സറീനയുടെ വസ്ത്രത്തിനകത്ത് സ്വര്‍ണം ഉരുക്കി തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു. 

ചെന്നൈയില്‍ നിന്നെത്തിയ വി രമേഷ്, സുരേഷ്ബാബു, ഷെയ്ഖ് മുഹമ്മദ് എന്നിവരും സറീനക്കൊപ്പം കസ്റ്റംസിന്റെ പിടിയിലാകുകയായിരുന്നു. രമേഷ്, സുരേഷ്ബാബു, ഷെയ്ഖ് മുഹമ്മദ് എന്നിവരില്‍ നിന്ന് 335 ഗ്രാം വീതം സ്വര്‍ണവും ബാലന്‍ ഉമാശങ്കര്‍ എന്നയാളില്‍ നിന്ന് 1100 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഇതേവിമാനത്തില്‍ 573 ഗ്രാം സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക