Image

രാജ്യത്ത് 15,981 പ്രതിദിന കോവിഡ് ബാധിതര്‍; 166 മരണവും

Published on 16 October, 2021
 രാജ്യത്ത് 15,981 പ്രതിദിന കോവിഡ് ബാധിതര്‍; 166 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,981 രോഗബാധിതരുണ്ടായി. 166 മരണവും റിപ്പോര്‍ട്ട് ചെയ്തു. 17,861 പേര്‍ രോഗമുക്തരായി. ഇതോടെ സജീവ രോഗികളുടെ എണ്ണം 2,01,632 ആയി കുറഞ്ഞു. 

പുതിയ രോഗികളില്‍ 8867 പേരും 67 മരണവും കേരളത്തിലാണ്. 

ഇതുവരെ 3,40,53,573 പേര്‍ക്ക കോവിഡ് സ്ഥിരീകരിച്ചു. 3,33,99,961 പേര്‍ രോഗമുക്തരായി. 4,51,980 പേര്‍ മരണമടഞ്ഞു. ഇതുവരെ 97,2,77,045 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ 8,36,118 ഡോസ് ആണ് നല്‍കിയത്. 

58,98,35,258 കോവിഡ് സാംപിള്‍ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത് ഇതില്‍ 9,23,003 ടെസ്റ്റുകള്‍ ഇന്നലെ നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക