Image

നടന്‍ അലന്‍സിയ‌ര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍ വേണു

Published on 16 October, 2021
നടന്‍ അലന്‍സിയ‌ര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍ വേണു
കൊച്ചി: നടന്‍ അലന്‍സിയ‌ര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍ വേണു . അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് പരാതി നല്‍കിയത്. ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനുവേണ്ടിയുള്ള സിനിമയായ കാപ്പ സംവിധാനം ചെയ്യുന്നത് വേണുവാണ്.

ചിത്രത്തിന്റെ കഥ കേള്‍ക്കുന്നതിനിടയില്‍ നടന്‍ മോശമായി പെരുമാറിയെന്നാണ് വേണു ആരോപിക്കുന്നത്. ഡോല്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ചു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക