Image

'പുഴു' ; ചിത്രീകരണം പൂര്‍ത്തിയായി

Published on 16 October, 2021
'പുഴു' ; ചിത്രീകരണം പൂര്‍ത്തിയായി
നവാഗതയായ റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പുഴു'വിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സിന്‍-സില്‍ സെല്ലുല്ലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍്റെ വിതരണം വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

മലയാളത്തില്‍ തന്നെ ആദ്യമായിട്ടാണ്സം മമ്മൂട്ടി ഒരു സംവിധായികയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിന് മുന്നേ തമിഴ്, ഹിന്ദി ചിത്രങ്ങളിലാണ് വനിതകള്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. പുഴു ഒരു പുരോഗമനപരമായ സിനിമയാണെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയവും വലിയൊരു അനുഭവമായിരുന്നുവെന്ന് താരം പറയുന്നു.

ചിത്രത്തിന്റെ പ്രത്യേകത നിറഞ്ഞ ടൈറ്റില്‍, താരനിബിഡമായ കാസ്റ്റിംഗ് എന്നിവ കാരണം പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉള്ള ചിത്രമാണ് പുഴു.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരന്‍മ്ബ്, കര്‍ണ്ണന്‍, അച്ചം എന്‍മ്ബതു മതമേയ്യടാ, പാവ കഥൈകള്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ്. ചിത്രത്തിന്‍്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ഷര്‍ഫുവും , സുഹാസും, ഹര്‍ഷദും ചേര്‍ന്നാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക