Image

ആനി ജോർജിന്റെ കഥാസമാഹാരമായ 'ലില' യുടെ കവർപേജ് പ്രകാശനം

Published on 16 October, 2021
ആനി ജോർജിന്റെ കഥാസമാഹാരമായ 'ലില' യുടെ കവർപേജ് പ്രകാശനം
സമൂഹമാധ്യമങ്ങളിലും, എഴുത്തുകൂട്ടങ്ങളിലും കഥകളിലൂടെയും കവിതകളിലൂടെയും ശ്രദ്ധേയയായ ആനി ജോർജിന്റെ ആദ്യ കഥാസമാഹാരമായ 'ലില'  'LILA' കോഴിക്കോട് ധ്വനി ബുക്സിലൂടെ വൈകാതെ വായനക്കാരിലേക്കെത്തു ന്നു.
പത്തനംതിട്ട സ്വദേശിയായ ആനി ജോർജിന്റെ 22 കഥകളടങ്ങിയ 'ലില ' യുടെ കവർപേജ്   ഞായറാഴ്ച  വൈകിട്ട് 6:00 മണിക്ക് സാഹിത്യകാരന്മാരും, സാംസ്കാരിക പ്രവർത്തകരും സുഹൃത്തുക്കളും ഫേസ്ബുക് ടൈംലൈനിൽ പോസ്റ്റ്‌ ചെയ്ത് പ്രകാശനം നിർവ്വഹിക്കുന്നതാണ്. പുസ്തക പ്രകാശനം  28 ന് രാവിലെ 9:00 മണിക്ക് പ്രശസ്ത എഴുത്തുകാരായ  ബി. മുരളിയും, കെ എസ് രതീഷും ചേർന്ന് ഓൺലൈനിൽ നിർവ്വഹിക്കുന്നതാണ്.
കോപ്പികൾക്കായി 9497812060(ആനി ജോർജ് ), 9847758272(ധ്വനി ബുക്സ് ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക