Image

ഒ​ഴു​ക്കി​ല്‍​പെ​ട്ട കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ​യും യു​വാ​വി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

Published on 16 October, 2021
ഒ​ഴു​ക്കി​ല്‍​പെ​ട്ട കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ​യും യു​വാ​വി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ കാ​ഞ്ഞാ​റി​ല്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ട കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി നി​ഖി​ലി​ന്‍റെ​യും മ​റ്റൊ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

കാ​ര്‍ കി​ട​ന്ന​തി​ന്‍റെ നൂ​റു മീ​റ്റ​ര്‍ മാ​റി മ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞു കി​ട​ക്കു​ന്നി​ട​ത്ത് നി​ന്നാ​യി​രു​ന്നു നി​ഖി​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം ജോ​ലി​ചെ​യ്യു​ന്ന യു​വ​തി​യാ​ണ് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​വ​രു​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

റെ​ന്‍റി​ന് എ​ടു​ത്ത​കാ​റി​ലാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്കാ​യി​രു​ന്നു പാ​ല​ത്തി​ന്‍റെ ഭാ​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ളം താ​ഴ്ന്ന​പ്പോ​ള്‍ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക