Image

കനത്ത മഴയില്‍ പി.സി.ജോര്‍ജിന്റെ വീട് മുങ്ങി; അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് ഷോണ്‍ ജോര്‍ജ്

Published on 16 October, 2021
കനത്ത മഴയില്‍ പി.സി.ജോര്‍ജിന്റെ വീട് മുങ്ങി; അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് ഷോണ്‍ ജോര്‍ജ്
കോട്ടയം: കനത്ത മഴയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എംഎല്‍എയുമായ പി.സി.ജോര്‍ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് വീട് മുങ്ങിയ വിവരം പങ്കുവെച്ച്‌ ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സൈബറിടത്ത് നിറഞ്ഞു കഴിഞ്ഞു.

 തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്നും വീടിനുള്ളിലും വെള്ളം കയറിയെന്നും  പി.സി.ജോര്‍ജ് പ്രതികരിച്ചു.  ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോര്‍ജ് പറയുന്നു. ജനങ്ങള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പന്തളം, ചെങ്ങന്നൂര്‍, റാന്നി, കോന്നി, പാലാ, കോട്ടയം എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ പരക്കെ മഴ തുടരുകയാണ്. 2018 ലെ പ്രളയ സമാനമാണ് പലയിടത്തും കണ്ടുവരുന്നത്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക