Image

ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

Published on 16 October, 2021
 ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി


അന്‍പത്തിയൊന്നാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. `വെള്ളം' എന്ന സിനിമയിലെ അഭിനയത്തിന്‌ ജയസൂര്യയെ മികച്ച നടനായും `കപ്പേള' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ അന്ന ബെന്‍ മികച്ച നടിയായും തിരഞ്ഞെടുത്തു. `എന്നിവര്‍' എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ്‌ ശിവ മികച്ച സംവിധായകനായി. ജിയോ ബേബി സംവിധാനം ചെയ്‌ത `ദ്‌ ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍' ആണ്‌ മികച്ച സിനിമ. മികച്ച രണ്ടാമത്തെ ചിത്രം ഹെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്‌ത `തിങ്കളാഴ്‌ച നിശ്ചയം', സച്ചി സംവിധാനെ ചെയ്‌ത അയ്യപ്പനും കോശിയും എന്നിവ ജനപ്രിയ ചിത്രങ്ങളായി. മികച്ച സ്വഭാവ നടന്‍(ചിത്രങ്ങള്‍-എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച സ്വഭാവ നടി-ശ്രീരേഖ( ചിത്രം-വെയില്‍). ജിയോ ബേബിയാണ്‌ മികച്ച തിരക്കഥാകൃത്ത്‌. രചനാ വിഭാഗത്തില്‍ മികച്ച ചലച്ചിത്ര ഗ്രന്ഥമായി പി.കെ സുരേന്ദ്രന്റെ `ആഖ്യാനത്തിന്റെ പിരിയന്‍ കോവണികള്‍', മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്റെ `അടൂരിന്റെ അഞ്ച്‌ നായക കഥാപാത്രങ്ങള്‍' എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംഗീത സംവിധായകന്‍, എം.ജയചന്ദ്രന്‍(സൂഫിയും സുജാതയും), പ്രത്യേക ജൂറി പരാമര്‍ശം-വസ്‌ത്രാലങ്കാരം-നളിനി ജമീല(ചിത്രം-ഭാരതപ്പുഴ). മികച്ചവിഷ്വല്‍ എഫ്‌ക്‌ട്‌, സൂര്യാസ്‌ മുഹമ്മദ്‌(ചിത്രം-ലവ്‌). മികച്ചഛായാഗ്രാഹകന്‍ ചന്ദു സെല്‍വരാജ്‌(ചിത്രം-കയറ്റം), സ്‌ത്രീ ട്രാന്‍സ്‌ജെന്‍ഡര്‍വിഭാഗത്തിലുള്ള പ്രത്യേക പുരസ്‌കാരം നാഞ്ചിയമ്മയ്‌ക്ക്‌. മികച്ച നവാഗത സംവിധായകന്‍, ചിത്രം കപ്പേള.
മികച്ചഡബ്ബിങ്ങ്‌ ആര്‍ട്ടിസ്റ്റുകള്‍-ഷോബി തിലകന്‍(ഭൂമിയിലെ മനോഹര സ്വകാര്യം), റിയ സൈറ(അയ്യപ്പനും കോശിയും).
മികച്ച കലാസംവധാനം-സന്തോഷ്‌ ജോണ്‍, മികച്ച പിന്നണി ഗായകന്‍ ഷഹനാസ്‌ അമന്‍, മികച്ച ചിത്ര സംയോജകന്‍-മഹേഷ്‌ നാരായണന്‍, മികച്ച കഥാകൃത്ത്‌-സെന്ന ഹെഗ്‌ഡേ(ചിത്രം തിങ്കളാഴ്‌ച നിശ്ചയം), മികച്ച ബാലതാരങ്ങള്‍-നിരഞ്‌ജന്‍ എസ്‌(കാസിമിന്റെ കടല്‍), അരവ്യ ശര്‍മ്മ(പ്യാലി).

കോവിഡ്‌ മഹാമാരിയുടെ പ്രതിസന്ധിക്കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി 80 സിനിമകള്‍ സമര്‍പ്പിക്കപ്പെട്ടത്‌ ഏറെ ശ്രദ്ധേയമാണ്‌. പ്രാഥമിക വിധി നിര്‍ണ്ണയ സമിതിയുടെ വിലയിരുത്‌ലുകള്‍ക്‌ ശേഷം അന്തിമ വിധിക്കായി 24 ചിത്രങ്ങളാണ്‌ അന്തിമ ജൂറിയുടെ മുന്നിലെത്തിയത്‌. ഇതു കൂടാതെ വിവിധ വിഭാഗം പുരസ്‌കാരങ്ങളുടെ നിര്‍ണ്ണയത്തിനായി 10 ചിത്രങ്ങള്‍ കൂടി അന്തിമ ജൂറി കണ്ടു. 38ഓളം വരുന്ന നവാഗത സിനിമാ സംവിധായകരുടെ ആശയങ്ങളും പ്രമേയങ്ങളും ആവിഷ്‌ക്കാരങ്ങളും മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന്‌ കരുത്തുപകരുമെ#്‌നതില്‍ സംശയമില്ലെന്ന്‌ ജൂറി അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക