Image

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; ആറ് പേരെ കാണാതായി

Published on 16 October, 2021
ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; ആറ് പേരെ കാണാതായി
ഇടുക്കി ; കോട്ടയത്തെ കൂട്ടിക്കല്‍ മേഖലയിലെ ഉരുള്‍പൊട്ടലിന് പിന്നാലെ ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍. ആറ് പേരെ കാണാതായി.മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 17 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അഞ്ച് വീടുകള്‍ ഒലിച്ചുപോയതായാണ് വിവരം

രക്ഷാപ്രവര്‍ത്തനത്തിനായി ജനം ഹെലികോപ്ടര്‍ കാത്ത് വീടിന് മുകളില്‍ കഴിയുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ മുതല്‍ കൊക്കയാറില്‍ കനത്ത മഴ തുടരുകയാണ്. വൈകിട്ടോടെയാണ് ഇവിടത്തെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പ്രദേശത്ത് വ്യാപക മണ്ണിടിച്ചിലുണ്ടായതായാണ് വിവരം. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ അങ്ങോട്ട് എത്താന്‍ കഴിഞ്ഞിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക