Image

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്; മരണം 57

Published on 16 October, 2021
കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്; മരണം 57
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390, വയനാട് 217, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,640 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,04,170 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,404 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 713 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 90,885 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,791 ആയി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക