Image

യന്ത്രച്ചിറകുള്ള മനുഷ്യന്‍ (കവിത: ആറ്റുമാലി)

Published on 17 October, 2021
യന്ത്രച്ചിറകുള്ള മനുഷ്യന്‍ (കവിത: ആറ്റുമാലി)
പറക്കാനാവാത്ത കുറ്റിച്ചച്ചടികളുും
നടക്കാനാവാത്ത കൂറ്റന്‍ മരങ്ങളുും
മമലേ പറക്കുന്ന കാട്ടുപക്ഷികളെ
കൗതുകത്തോടെ നോക്കി നിന്നു.
അവര്‍ കാലാകാലങ്ങളില്‍
പറവകള്‍ക്കായി പൂക്കള്‍ വിടര്‍ത്തി,
കായ്കനികളുതിര്‍ത്തു,
ചില്ലകളില്‍ കൂച്ചടാരുക്കി,
നിലത്ത് തണല്‍ വിരിച്ചു.
പറക്കാനാവില്ലെങ്കിലുും പരിഭവിച്ചില്ല;
സ്വയും ശപിച്ചില്ല, നീരസപ്പെട്ടില്ല
അടിവാരത്തിലെ ചെറു പുഴപോലെ
അവിടെ ജീവിതും ശാന്തമായൊഴുകി
കൊള്ളയും കൊള്ളിവയ്പുമില്ലാതെ,
കൊലയുും കൊല്ലാക്കൊലയുമില്ലാതെ...
പരാക്രമങ്ങളുും രക്തച്ചൊരിച്ചിലുും
യുദ്ധക്കളങ്ങളുും രക്തപ്പുഴകളുും
നമ്മുടെ മാത്രം പൈതൃകമല്ല,
യന്ത്രച്ചിറകുള്ള മനുഷ്യന്റെ പൈതൃകം!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക