Image

ബിഗ് ബജറ്റ് തെലുങ്ക് ചിത്രം ; ഷൂട്ടിംഗിനായി മമ്മൂട്ടി യൂറോപ്പിലേയ്ക്ക്

ജോബിന്‍സ് Published on 18 October, 2021
ബിഗ് ബജറ്റ് തെലുങ്ക് ചിത്രം ; ഷൂട്ടിംഗിനായി മമ്മൂട്ടി യൂറോപ്പിലേയ്ക്ക്
വൈഎസ്ആറിന്റെ ജീവചരിത്രം പറഞ്ഞ യാത്രയ്ക്ക് ശേഷം തെലുങ്കില്‍ വിണ്ടും മമ്മൂട്ടിയെത്തുന്നു.  യുവതാരവും നാഗാര്‍ജ്ജുന - അമല ദമ്പതികളുടെ മകനുമായ അക്കിനേനി നായകനാകുന്ന 'ഏജന്റ് 'എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ വേഷമിടുന്നത്. ബിഗ് ബജറ്റ് ചിത്രമാണ് ഏജന്റ്. നായകനൊപ്പം തന്നെ പ്രധാന്യമുള്ള ഒരു പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിലുള്ളത്. 

ആദ്യഘട്ട ചിത്രീകരണം ഹൈദരാബദില്‍ ആരംഭിച്ചു. ഇതിന് ശേഷം മമ്മൂട്ടി ഷൂട്ടിംഗിനായി യൂറോപ്പിലേയ്ക്ക് പോകും. നവംബര്‍ രണ്ട് വരെ യൂറോപ്പിലാണ് ഷൂട്ടിംഗ്. ഇന്ത്യയില്‍ കാശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുന്നത്. റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി ഈ ച്ത്രത്തിനായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സുരേന്ദ്രര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം ഡിസംബര്‍ 21 ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക