Image

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച്‌ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മി

Published on 18 October, 2021
വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച്‌ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മി
ആദ്യാക്ഷരം കുറിച്ച്‌ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ ദിലീപ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മീനാക്ഷിയും കാവ്യയ്ക്കും ദിലീപിനുമൊപ്പം ഉണ്ടായിരുന്നു.

'ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം', എന്നാണ് ദിലീപ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് മഹാലക്ഷ്മിക്ക് ആശംസകളുമായി രംഗത്തെത്തിയത്.

2018 വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക