മനോഹരസൃഷ്ടിയാം
ഭൂവിൻ ചൈതന്യം
യന്ത്രകൈകളാൽ
നിരത്തിയപ്പോൾ
ഓർത്തീല്ല
വരാനിരിക്കുന്നതാം
വിപത്തിനെ……
ആർത്തിപൂണ്ടതാം
മനുജർ.....
നിരത്തി!!!! കുന്നുകൾ.....
തടഞ്ഞു
തണ്ണീർതടങ്ങളിൻ
നീരൊഴുക്കുകൾ......
പച്ചിലച്ചാർത്തുകളിൻ
വേരറത്തു
തരിശുനിലമാക്കി…
സുഖഭോഗങ്ങൾക്കായി
തീർത്തുസമുച്ചയങ്ങൾ....
മലിനമാക്കിനിരത്തുകൾ.....
സ്വയസ്നേഹിയായി തീരുവാൻ
വെമ്പൽകൊണ്ട്....
സർവ്വം സഹയാം
ഭൂമിയിൻ നെഞ്ചിടം പിളർന്ന്
ഊറ്റുന്നു സർവ്വതും.....
ക്രോധമാംനീരൊഴുക്കിൻ
പ്രവാഹമോയീപ്രളയം…..
മാപ്പേകി !!പിൻവാങ്ങലിൻ
മൊഴിയല്ലാതെയെന്തു
ചൊല്ലുവാൻ…
ആരും പഠിക്കാത്ത
പുസ്തകതാളായി മാറുന്നു
ഭൂവിൻ ദുരന്തങ്ങൾ…..
……………………