Image

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന പോസ്റ്ററുമായി ആരാധകര്‍

ജോബിന്‍സ് Published on 20 October, 2021
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന പോസ്റ്ററുമായി ആരാധകര്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫാന്‍സ് അസോസിയേഷന്‍ നേടിയ വിജയത്തിന് പിന്നാലെ നടന്‍ജോസഫ് വിജയ് 2031ല്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി ആരാധകര്‍. ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ച് ആരാധകര്‍ പോസ്റ്ററും പതിച്ചു.  '2031 ജോസഫ് വിജയ് എനും നാന്‍' എന്നാരംഭിക്കുന്ന സത്യപ്രതിജ്ഞാവാചകത്തോടെ നടന്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാവുമെന്ന് പറയുന്ന പോസ്റ്ററാണ് ആരാധകര്‍ പതിച്ചത്.

കഴിഞ്ഞ മാസമായിരുന്നു വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് അനുമതി നല്‍കിയത്. പ്രചാരണത്തിനായി വിജയുടെ ഫോട്ടോകളും പേരും ഫാന്‍സ് അസോസിയേഷന്‍ പതാകയും ഉപയോഗിക്കാനായിരുന്നു അനുവാദം.

വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് പോലുള്ള ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റര്‍. ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളിലായി തമിഴ്‌നാട്ടില്‍ ഒമ്പത് ജില്ലകളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 'ഇളയ ദളപതി വിജയ് മക്കള്‍ ഇയക്കം' മത്സരിച്ച 169 സീറ്റുകളില്‍ 110 എണ്ണത്തില്‍ വിജയിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക