Image

അലന്‍സിയറിനെതിരായ പരാതി 'അമ്മ'യ്‌ക്കു കൈമാറിയെന്ന് ഫെഫ്ക

Published on 20 October, 2021
അലന്‍സിയറിനെതിരായ പരാതി 'അമ്മ'യ്‌ക്കു കൈമാറിയെന്ന് ഫെഫ്ക
കൊച്ചി ; അലന്‍സിയറിനെതിരായ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ പരാതി 'അമ്മ' സംഘടനയ്‌ക്കു കൈമാറിയെന്ന് യൂണിയന്‍ പ്രസിഡന്റ് എസ്.എന്‍. സ്വാമി . പുതിയ സിനിമയുടെ കഥ പറയുന്നതിനിടെ അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയതായി സംവിധായകന്‍ വേണു ഫെഫ്കയ്‌ക്ക് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു സംഘടന.

അലന്‍സിയര്‍ 'അമ്മ' അംഗമായതിനാല്‍ അമ്മ എക്‌സി‌ക്യൂട്ടീവ് കമ്മിറ്റി തീരുമാനം വരാന്‍ കാക്കുകയാണെന്ന് എസ്.എന്‍ സ്വാമി പറഞ്ഞു . ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ അസോസിയേഷന്‍ ഒരുക്കുന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്‌ സംസാരിക്കാനാണ് അലന്‍സിയര്‍ വേണുവിന്റെ വീട്ടിലെത്തുന്നത്.

മദ്യപിച്ചിട്ടായിരുന്നു അലന്‍സിയര്‍ എത്തിയത്. സംഭവം വിവാദമായതോടെ അലന്‍സിയര്‍ ഇക്കാര്യം സമ്മതിച്ചു. എന്നാല്‍ അസഭ്യം പറഞ്ഞില്ലെങ്കിലും മുതിര്‍ന്ന ചലച്ചിത്രകാരനും സംവിധായകനുമായ വേണുവിനോട് നിലവാരത്തിന് യോജിക്കാത്ത തരമായിരുന്നു അലന്‍സിയറിന്റെ സംസാരം. മദ്യപിച്ചു എന്നത് ഇത്തരത്തില്‍ പെരുമാറുന്നതിന് കാരണമല്ലെന്നും 'അമ്മ'യില്‍ നിന്നും ലഭിക്കുന്ന മറുപടി കൃത്യമായാല്‍ മാത്രമേ ഒത്തുതീര്‍പ്പിന് സാദ്ധ്യതയുണ്ടോ എന്ന് പറയാനാകൂവെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.

മദ്യപിച്ച്‌ അസഭ്യമായല്ല അദ്ദേഹം സംസാരിച്ചത്. എന്നാല്‍ ഒരുതരത്തിലും നിലവാരത്തിന് യോജിക്കാത്ത ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി റൈറ്റേഴ്സ് യൂണിയന് നല്‍കിയിട്ടുമുണ്ട്.' - എസ്.എന്‍. സ്വാമി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക