Image

ഡോ. ഷീബ പറനിലം മെമ്മോറിയല്‍ 5കെ നടത്തം വിജയകരമാക്കി ബാള്‍ട്ടിമോര്‍ കൈരളി

Published on 21 October, 2021
ഡോ. ഷീബ പറനിലം മെമ്മോറിയല്‍ 5കെ നടത്തം വിജയകരമാക്കി ബാള്‍ട്ടിമോര്‍ കൈരളി
ബാള്‍ട്ടിമോര്‍ കൈരളിയുടെ ആഭിമുഖ്യത്തില്‍ പരേതയായ ഡോ. ഷീബ പറനിലത്തിന്റെ ഓര്‍മ്മക്കായും ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍ക്കരണത്തിനായും നടത്തിയ 5 കിലോമീറ്റര്‍ നടത്തപരിപാടിയില്‍ 200 ല്‍ പരം ആളുകള്‍ പങ്കടുത്തു . ഒക്‌ടോബര്‍ ഒമ്പതാം തീയതി ബാള്‍ട്ടിമോറിലെ സെന്റീനിയല്‍ പാര്‍ക്കില്‍ നടത്തിയ പ്രസ്തുത പരിപാടിക്ക് മലയാളീ അസ്സോസിയേഷനായ കൈരളിയകൂടാതെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും (IANAM) മെര്‍സിഫുള്‍ ചാരിറ്റീസും സംയുക്തമായി നേതൃത്വം നല്‍കി .

ബ്രെസ്‌റ്കാന്‍സര്‍ അവൈര്‍നെസ്സ് മാസമായ  ആയ ഒക്‌ടോബറില്‍ തന്നെ ഈ പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നതായി കൈരളി പ്രസിഡന്റ് സബീന നാസാര്‍ തെന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ജോസ് പറനിലം, സാജു മാര്‍ക്കോസ്, ഷീബ അലോസിയസ്, വിജയ റാം, ലിന്‍സി കൂടാലി എന്നിവരും കാന്‍സര്‍ രോഗ ബോധവല്‍ക്കരണം ഓര്‍മപ്പെടുത്തി സംസാരിച്ചു .

കാന്‍സര്‍ രോഗംമൂലം കഷിഞ്ഞ വര്ഷം നിര്യാതയായ ഡോ. ഷീബ പറനിലത്തിന്റെ ഓര്മ്കയി ഇത്തരത്തിലുള്ള പരിപാടികള്‍ എല്ലാവര്‍ഷവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തില്‍നിന്നും നഴ്‌സിംഗ് പഠിക്കുന്ന 10 വിദ്ധാര്‍ത്ഥികളുടെ മുഴുവന്‍  പഠനചിലവും മെര്‍സിഫുള്‍ ചാരിറ്റീസ് വഹിക്കും..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക