Image

പരസ്യ അങ്കത്തിന് പുതിയ യൂട്യൂബ് ചാനലുമായി ചെറിയാന്‍ ഫിലിപ്പ്

ജോബിന്‍സ് Published on 21 October, 2021
പരസ്യ അങ്കത്തിന് പുതിയ യൂട്യൂബ് ചാനലുമായി ചെറിയാന്‍ ഫിലിപ്പ്
പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ഒരുങ്ങി ചെറിയാന്‍ ഫിലിപ്പ്. ഫേസ് ബുക്കിലൂടെ ചെറിയാന്‍ ഫിലിപ്പ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചാനല്‍ 2022 ജനുവരി ഒന്നിന് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു' എന്നാണ് ചാനലിന്റെ പേര് . 

എല്ലാക്കാര്യങ്ങളിലേയും വസ്തുതകള്‍ തുറന്നുകാട്ടുമെന്നും ഒരിക്കലും ഒറ്റക്കണ്ണനാവില്ലെന്നും പറയുന്നതിലൂടെ വിമര്‍ശനം എല്ലാവര്‍ക്കുമെതിരെ ഉണ്ടാവുമെന്ന സൂചനയും ചെറിയാന്‍ ഫിലിപ്പ് നല്‍കുന്നു. കണ്ണടയും വരെ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
.  


ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കും. ചാനല്‍ നയം തികച്ചും സ്വതന്ത്രം. രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും. 

കോവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്‌നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്‌കാരത്തിനായി ശബ്ദിക്കും. കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക