Image

ഇന്ത്യയില്‍ റോഡ് വഴിയെത്തിയാല്‍ ഇനി ടൂറിസ്റ്റ് വിസയില്ല

Published on 21 October, 2021
ഇന്ത്യയില്‍ റോഡ് വഴിയെത്തിയാല്‍ ഇനി ടൂറിസ്റ്റ് വിസയില്ല
ഇന്ത്യയില്‍ ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം. ഇനി റോഡ് മാര്‍ഗ്ഗം ഇന്ത്യയിലെത്തുന്നവര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കപ്പല്‍മാര്‍ഗ്ഗമോ വിമാനത്തിലോ എത്തിയാല്‍ മാത്രമെ ടൂറിസ്റ്റ് വിസ നല്‍കുകയുള്ളു. 

അടുത്ത 15 മുതല്‍ സാധാരണ രീതിയില്‍ വിസിറ്റ് വിസകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിനോദ സഞ്ചാര വിസകളില്‍ ഒരു മാസമായിരിക്കും രാജ്യത്ത് താമസിക്കാന്‍ അനുമതി നല്‍കുക. ഒറ്റത്തവണ മാത്രമെ ഈ വിസ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കൂ. മുമ്പ് രണ്ട് തവണ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു.

ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ , മ്യാന്‍മര്‍ എന്നീ അതിര്‍ത്തികളിലൂടെ റോഡ് മാര്‍ഗ്ഗം ഇനി വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. ഒരോ രാജ്യങ്ങളും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തുന്ന കോവിഡ് നിയന്ത്രണങ്ങളായിരിക്കും ഇനി ആ രാജ്യങ്ങളോടും പിന്തുടരുക. 

ഉദാഹരണത്തിന് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇവിടെയും ക്വാറന്റീന്‍ ഏര്‍പ്പെടുത്തും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക