ആരാധകര്‍ കാത്തിരിക്കുന്ന പ്രിയദര്ശന് - മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ ഒ ടി ടി റിലീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.റിലീസുമായി ബന്ധപ്പെട്ട് ആമസോണുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്തു വരുന്ന വിവരം. തിയേറ്ററുകള്‍ തുറന്നാലും അന്‍പത് ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒ ടി ടിയില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്.ക്രിസ്മസിന് റിലീസ് ചെയ്യുമെന്നാണ് വിവരം. മുംബൈയില്‍വച്ച് ആമസോണ്‍ പ്രതിനിധികള്‍ സിനിമ കണ്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിയേറ്റര്‍ ഉടമകള്‍ തീരുമാനം അംഗീകരിക്കില്ലെന്ന് നിര്‍മാതാവും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു. 'മോഹന്‍ലാലിന്റെ കഴിഞ്ഞ പടം ഒടിടിയില്‍ റിലീസ് ചെയ്തപ്പോഴെ നിരാശയായിരുന്നുവെന്നും നാല്പത് കോടിയോളം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ടെന്നുമാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.
ഇങ്ങനെ അഡ്വാന്‍സ് വാങ്ങിയ ശേഷം ഒടിടിയില്‍ കൊടുക്കാന്‍ പറ്റില്ലെന്നും ബഷീര്‍ പറഞ്ഞു. ആ സിനിമ തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്നാണ് പ്രിയദര്ശന്. ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും കൊടുക്കണമെന്ന് ഉദ്ദേശമുണ്ടെങ്കിലും സംവിധായകന് അത് സമ്മതിക്കുമെന്ന് തോന്നുന്നില്ല. എന്റെ വിശ്വാസമാണ് അത്.'- ഒരു സ്വകാര്യ ലിബര്‍ട്ടി ചാനലിനോട് പറഞ്ഞു.