Image

ട്രൂത്ത് സോഷ്യല്‍; സ്വന്തം സോഷ്യല്‍ നെറ്റ്​വര്‍ക്ക്​ പ്ലാറ്റ്ഫോമുമായി ട്രംപ്

Published on 21 October, 2021
ട്രൂത്ത് സോഷ്യല്‍; സ്വന്തം സോഷ്യല്‍ നെറ്റ്​വര്‍ക്ക്​ പ്ലാറ്റ്ഫോമുമായി ട്രംപ്
വാഷിങ്​ടണ്‍: സ്വന്തം സോഷ്യല്‍ നെറ്റ്​വര്‍ക്ക്​ പ്ലാറ്റ്​ഫോമുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. സമൂഹ മാധ്യമങ്ങളായ ട്വിറ്ററും, ഫേസ്​ബുക്കും വിലക്ക്​ നീക്കാത്ത പശ്​ചാത്തലത്തിലാണ്​ ട്രംപിന്‍റെ നടപടി. ‘ട്രൂത്ത്​ സോഷ്യല്‍’ എന്നായിരിക്കും ട്രംപ്​ പുറത്തിറക്കുന്ന പുതിയ സമൂഹമാധ്യമത്തിന്‍റെ പേര്​.

ട്രംപ്​ മീഡിയ ആന്‍ഡ്​ ടെക്​നോളജി ഗ്രൂപ്പായിരിക്കും ട്രൂത്ത്​ സോഷ്യലിന്‍റെ ഉടമസ്ഥര്‍. നവംബറോടെ ഇതിന്‍റെ ബീറ്റ പതിപ്പ്​ ലഭ്യമാവുമെന്നാണ്​ പ്രതീക്ഷ. ആപ്പിളിന്‍റെ ആപ്​ സ്​റ്റോറില്‍ ട്രൂത്ത്​ സോഷ്യലിന്‍റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്​. ഇതിനൊപ്പം വിഡിയോ ഓണ്‍ ഡിമാന്‍ഡ്​ സര്‍വീസിനും ടി.എം.ടി.ജി തുടക്കം കുറിക്കും. ‘നോണ്‍ വോക്ക്’​ എന്ന പേരില്‍ വിനോദപരിപാടിയും ആരംഭിക്കും.

വന്‍കിട ടെക്​ കമ്ബനികള്‍ക്ക്​ ബദലായാണ്​ ട്രൂത്ത്​ സോഷ്യലിന്​ തുടക്കം കുറിക്കുന്നതെന്നും ട്രംപ്​ വ്യക്തമാക്കി.  താലിബാന്​ വലിയ സ്വാധീനുമുള്ള ട്വിറ്ററാണ്​ നിലവിലുള്ളതെന്നും , ഇതുസംബന്ധിച്ച്‌​ യു.എസ്​ പ്രസിഡന്‍റ്​ മൗനം പാലിക്കുകയാണെന്നും ട്രംപ്​ വിമര്‍ശിച്ചു . കാപ്പിറ്റോള്‍ കലാപത്തിന് നേതൃത്വം കൊടുത്തെന്ന കാരണത്താലാണ് ട്രംപിനെ വിവിധ സമൂഹമാധ്യമങ്ങളില്‍ നിന്നും വിലക്കിയത്.
Join WhatsApp News
പീറ്റർ ചെറുകുന്നേൽ 2021-10-21 15:10:29
അമേരിക്കയുടെ വിജയഗാഥ ലോകമെങ്ങും വിളംബരം ചെയ്ത ട്രംപിന്റെ കാലത്ത്, തേനും പാലും ഒഴുകിയിരുന്ന ദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ... ഹാ കഷ്ടം! ആയിരം കപ്പലുകൾ നങ്കൂരമിട്ടു കിടക്കുന്നു, കണ്ടെയ്നർ ഇറക്കാൻ ആളില്ല, സാധനങ്ങൾ വിതരണം ചെയ്യാനുള്ള ട്രക്ക് ഓടിക്കാൻ പോലും ഡ്രൈവർമാർ വരാതായി. നിത്യോപയോഗ സാധനകൾക്കെല്ലാം വില രണ്ടും മൂന്നും ഇരട്ടിയായി. ഇനിയെങ്കിലും ഉറക്കുണ്ണി, രാജ്യം ഭരിക്കാൻ അറിയാവുന്ന ട്രംപിനോട് ഉപദേശം തേടി, ഈ നാടിനെ തിരികെ ട്രാക്കിലാക്കിയാൽ മതിയായിരുന്നു
കള്ളൻ 2021-10-21 20:33:36
ഒരുത്തൻ മോഷണം നടത്തിയിട്ടു ആളുകൂടുമ്പോൾ മോഷണം നടത്തിയവൻ കള്ളൻ കള്ളൻ എന്ന് വിളിച്ചു പറഞ്ഞാൽ അവനെ ആരും സംശയിക്കാതില്ലലോ. എന്താ ഒരു ബുദ്ധി.
Boby Varghese 2021-10-22 15:36:05
Fake news CNN, NBC, google, twitter etc are not news agencies. They all are wings of the Democrat Party. Hopefully this new truth social venture will quench the thirst of Americans for some truth in news reporting.
FAKE NEWS! FAKE NEWS.. 2021-10-22 20:12:07
He BANKRUPTED several businesses, 27 of them.Those who buy shares in the new company will be fooled soon and then will learn. booby, john, tom, cherian will put all their savings into it, the hard earned money by their wives. You gonna hear fake news! fake news like a broken record
JACOB 2021-10-22 20:14:08
ഈ രാജ്യത്തെ എല്ലാ മീഡിയയായും, കോടതിയും ഫേക്ക് ആണ് ഒരു തെളുവുകൂടി Rudy Giuliani's former associate Lev Parnas was convicted on six counts related to "influence buying" campaign finance schemes.
HACKED 2021-10-22 20:20:30
HACKED Ha! Ha!-trump's upcoming social-media site, Truth Social, was hacked just a few hours after the announcement of its launch. Hackers claiming affiliation with the group Anonymous created fake accounts for Trump and his former aide Steve Bannon on Truth Social, the network that Trump announced Wednesday, The New York Times reported. Fake accounts were also set up in the names of the conspiracy theorist Ron Watkins and Twitter CEO Jack Dorsey. The hackers posted a picture of a defecating pig on an account with the handle @donaldjtrump, the publication reported, with screenshots shared on Twitter. The hackers told The Times the hack was part of their "online war against hate." Trump said on Wednesday that he was creating Truth Social through his new company, Trump Media & Technology Group, "to stand up to the tyranny of Big Tech." TMTG said the site would open to invitees in November and to the public in the first quarter of 2022. The app is available for preorder in Apple's App Store, and people are able to join a waiting list. That alone was enough for Anonymous hackers to get access to the prerelease version of the Twitter-like app, Aubrey Cottle, a hacker affiliated with Anonymous, told The Times. The publication said it viewed screenshots verifying the hackers' claims, and reported that hackers had gained access within two hours of Trump announcing the site. "We had a fun time trolling it to high heaven," Cottle said. He told the publication that hackers then posted memes from fake accounts for public figures including Trump and former Vice President Mike Pence.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക