Image

ഇന്ത്യൻ ടൂറിസ്റ്റ് വിസ  മാനദണ്ഡങ്ങളിൽ മാറ്റം: അറിയേണ്ടത് 

Published on 21 October, 2021
ഇന്ത്യൻ ടൂറിസ്റ്റ് വിസ  മാനദണ്ഡങ്ങളിൽ മാറ്റം: അറിയേണ്ടത് 

ന്യു ദൽഹി:   ഇന്ത്യയിൽ ടൂറിസ്ററ്  വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം. 2021 ഒക്ടോബർ 6-ന് മുമ്പ് ഇഷ്യൂ ചെയ്തതും നിലവിൽ സാധുവായതുമായ  ഇ-ടൂറിസ്റ്റ് വിസയും   റെഗുലർ പേപ്പർ ടൂറിസ്റ്റ് വിസയും  സസ്‌പെൻഡ് ചെയ്തത്  തുടരും. അത്തരം വിസകളിലെ യാത്ര ഇപ്പോൾ അനുവദനീയമല്ല.

എന്നാൽ  ഗ്രൂപ്പ് ടൂറിസത്തിന്  ഒക്ടോബർ 15 മുതൽ   വിസ ലഭിക്കും.  നവംബർ 15 മുതൽ വ്യക്തിഗത യാത്രകളും  അനുവദിക്കും 

ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ വിദേശ പൗരന്മാർക്കും  ഈ മാസം 15 മുതൽ  ചാർട്ടേഡ് ഫ്ലൈറ്റുകളിൽ  (ഗ്രൂപ്പ് ടൂറിസത്തിന് മാത്രം) ഇ-ടൂറിസ്റ്റ് വിസ/റെഗുലർ പേപ്പർ ടൂറിസ്റ്റ് വിസ ഉപയോഗിച്ച്  ഇന്ത്യയിൽ പ്രവേശിക്കാനാകും.

ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന വിദേശികൾക്ക്  അടുത്ത  മാസം  15 മുതൽ ഇ-ടൂറിസ്റ്റ് വിസ/റെഗുലർ പേപ്പർ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്. അത്തരം യാത്രകൾ വന്ദേ ഭാരത് മിഷൻ, എയർ ബബിൾ വഴി അനുവദിക്കും. 

ഇ-ടൂറിസ്റ്റ് വിസയിലോ  റെഗുലർ പേപ്പർ ടൂറിസ്റ്റ് വിസയിലോ റോഡ് മാർഗം വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ അനുവാദമില്ല. കപ്പൽ മാർഗമോ വിമാനമാർഗമോ  എത്തിയാൽ മാത്രമേ ടൂറിസ്റ്റ് വിസ നൽകുകയുള്ളൂ.

സിംഗിൾ എൻട്രി ഇ-ടൂറിസ്റ്റ് വിസയിലോ  റഗുലർ പേപ്പർ ടൂറിസ്റ്റ് വിസ വഴിയോ എത്തുന്നവർക്ക്, 30 ദിവസം വരെ താമസിക്കാൻ അനുവദിക്കുന്നതാണ്. വിസ  ഇഷ്യു ചെയ്ത തീയതി മുതൽ 120 ദിവസത്തിനുള്ളിൽ ഇത് ഉപയോഗിക്കേണ്ടതാണ്. ഈ വിസ ഓരോ അപേക്ഷകനും ഒരു പരിധിവരെ സൗജന്യമായി നൽകും.

ഇന്ത്യയില്‍ ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം. ഇനി റോഡ് മാര്‍ഗ്ഗം ഇന്ത്യയിലെത്തുന്നവര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കപ്പല്‍മാര്‍ഗ്ഗമോ വിമാനത്തിലോ എത്തിയാല്‍ മാത്രമെ ടൂറിസ്റ്റ് വിസ നല്‍കുകയുള്ളു. 

അടുത്ത 15 മുതല്‍ സാധാരണ രീതിയില്‍ വിസിറ്റ് വിസകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിനോദ സഞ്ചാര വിസകളില്‍ ഒരു മാസമായിരിക്കും രാജ്യത്ത് താമസിക്കാന്‍ അനുമതി നല്‍കുക. ഒറ്റത്തവണ മാത്രമെ ഈ വിസ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കൂ. മുമ്പ് രണ്ട് തവണ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു.

ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ , മ്യാന്‍മര്‍ എന്നീ അതിര്‍ത്തികളിലൂടെ റോഡ് മാര്‍ഗ്ഗം ഇനി വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. ഒരോ രാജ്യങ്ങളും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തുന്ന കോവിഡ് നിയന്ത്രണങ്ങളായിരിക്കും ഇനി ആ രാജ്യങ്ങളോടും പിന്തുടരുക. 

ഉദാഹരണത്തിന് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇവിടെയും ക്വാറന്റീന്‍ ഏര്‍പ്പെടുത്തും. 

Advisory on Tourist Visas

 The Government of India has decided to issue fresh tourist visas with effect from 15 October 2021 for group tourism and from 15 November, 2021 for individual travel.  In this context, the following may be noted:
 
(i) All foreign nationals intending to visit India for tourism will be allowed to enter India on e-Tourist Visa/regular paper Tourist Visa through chartered flights (for group tourism only) with effect from 15 October, 2021.
(ii) All foreign nationals intending to visit India for individual tourism purposes will be permitted to enter India on e-Tourist Visa/regular paper Tourist Visa with effect from 15 November, 2021.  Such travel will be allowed through Vande Bharat Mission, Air Bubble Scheme or by any scheduled/non-scheduled commercial flight allowed by the Indian Ministry of Civil Aviation.
(iii) Foreign nationals will not be allowed to enter India through land routes on e-Tourist Visa/regular paper Tourist Visa.
(iv) A Single Entry e-Tourist Visa/regular paper Tourist Visa valid for a stay of up to 30 days will be issued, which will have to be utilized within a period of 120 days from the date of issue.  This visa will be issued on a gratis basis for a limited time once to each applicant.
(v) It may be noted that existing valid e-Tourist Visa/regular paper Tourist Visa issued before 6 October, 2021 will continue to remain suspended and travel on such visas is not permitted.
 
2. The process of obtaining e-Tourist Visa/Regular Tourist Visa may be accessed at the following links:
 
(a) e-Tourist Visa - https://indianvisaonline.gov.in/evisa/tvoa.html. The applicant may note that the Embassy does not process e-visas and any enquiries in this regard will need to be made directly on the e-visa portal.
 
(b) Regular Tourist Visa through the Consulate General of India – (create the link and paste here)
 
3. Applicants are also advised to go through the guidelines for international travel to India available at https://www.mohfw.gov.in/pdf/Guidelinesforinternationalarrivals17022021.pdf.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക