Image

നവംബറിൽ തന്നെ ന്യൂയോർക്കിൽ മഞ്ഞു വീഴ്ചയും തണുപ്പും ശക്തമായേക്കും

Published on 22 October, 2021
നവംബറിൽ തന്നെ ന്യൂയോർക്കിൽ മഞ്ഞു വീഴ്ചയും തണുപ്പും ശക്തമായേക്കും
ലാ നിന പ്രതിഭാസം, നവംബറിൽ തന്നെ ന്യൂയോർക്ക് സംസ്ഥാനത്തെ  മഞ്ഞിൽ മൂടും. ഉയർന്ന മഞ്ഞുവീഴ്ചയും മരംകോച്ചുന്ന തണുപ്പുമാണ് വരാനിരിക്കുന്നത്.

 കൂടുതൽ മഴയോ മഞ്ഞുവീഴ്ചയോ ഉള്ളിടത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ മാക്സ് ഗൗറില വിശദീകരിച്ചു.

അടുത്തമാസം 'പോളാർ വോർട്ടക്സ്'  ദുർബലമാകുന്നതോടെ  ലാ നിനയുടെ പ്രഭാവം വർദ്ധിക്കുമെന്നും  ആർട്ടിക് പ്രദേശത്ത് നിന്ന് കൂടുതൽ വായു പുറത്തേക്ക് പോകാൻ വഴിയൊരുങ്ങുമെന്നും ഗൗറില പറഞ്ഞു.
 ശീതകാലത്തിനായി ഉടൻ തയ്യാറെടുക്കണമെന്നാണ് മുന്നറിയിപ്പ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശരാശരിയേക്കാൾ കൂടുതൽ  തണുപ്പായിരിക്കുമെന്നാണ് പ്രവചനം.

ന്യു യോർക്ക് സിറ്റിയിൽ  ഈ വർഷം 32 ഇഞ്ച് മഞ്ഞുവീഴ്ച   ഉണ്ടാവുമെന്നാണ്  സൂചന. ഇത്, സാധാരണയേക്കാൾ 2 ഇഞ്ച് കൂടുതലാണ്.

ഏതാനും മാസങ്ങൾ മുതൽ ഏതാനും വർഷങ്ങൾ വരെ നീണ്ടുനിന്നേക്കാവുന്ന പ്രതിഭാസമാണ് ലാ നിന. 

ന്യൂയോർക്കിൽ തൊഴിലാളികൾ കഞ്ചാവ് വലിച്ചോ എന്ന് പരിശോധിക്കാൻ പാടില്ല 

ന്യൂയോർക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും പുതിയ നിയമം അനുസരിച്ച് തൊഴിലാളികൾ കഞ്ചാവ് വലിച്ചിട്ടുണ്ടോ എന്ന് തൊഴിലുടമകൾ പരിശോധിക്കാൻ കഴിയില്ല. തൊഴിൽ വകുപ്പ് ചൊവ്വാഴ്ചയാണ് ഈ  മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്. കഞ്ചാവിന്റെ ഉപയോഗം തൊഴിലാളികൾ ചെയ്യുന്ന ജോലിയെ ബാധിക്കുന്നതായി തോന്നുന്നില്ലെങ്കിൽ, അവരെ പരിശോധനയ്ക്ക് വിധേയരാക്കാൻ പാടില്ലെന്നാണ് ഉത്തരവ്. 

എന്നിരുന്നാലും, മാർഗ്ഗനിർദ്ദേശമനുസരിച്ച് ജോലിസ്ഥലത്ത് തൊഴിലാളികൾ കഞ്ചാവ്  കൈവശം വയ്ക്കുന്നത് നിരോധിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ട്.

ഫെഡറൽ തലത്തിൽ കഞ്ചാവ് നിയമവിരുദ്ധമായി തന്നെ തുടരും. മുൻ ഗവർണർ ആൻഡ്രൂ  കോമോയാണ് ന്യൂയോർക്കിൽ മരിവാന നിയമവിധേയമാക്കുന്ന ബില്ലിൽ ഒപ്പിട്ടത്.

ന്യൂയോർക്കിലെ പോലീസ്  ഉദ്യോഗസ്ഥർ ജോലിയിലായിരിക്കെ കഞ്ചാവ് ഉപയോഗിക്കാൻ പാടില്ലെന്ന് ഡിപ്പാർട്ട്മെന്റ് വക്താവ്  പ്രസ്താവനയിലൂടെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക