Image

ഷാരൂഖ് ഖാന്‍ തന്റെ രണ്ടാം അച്ഛനാണെന്ന് അനന്യ പാണ്ഡെ

ജോബിന്‍സ് Published on 22 October, 2021
ഷാരൂഖ് ഖാന്‍ തന്റെ രണ്ടാം അച്ഛനാണെന്ന് അനന്യ പാണ്ഡെ
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ ജയിലിലായതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം ആര്യന്റെ സുഹൃത്തും നടിയുമായ അനന്യ പാണ്ഡെയെ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എന്‍സിബി സംഘം വീട്ടിലെത്തി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് അനന്യ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. 

അച്ഛന്‍ ചങ്കി പാണ്ഡെയ്‌ക്കൊപ്പമായിരുന്നു അനന്യ എന്‍സിബി ഓഫീസിലെത്തിയത്. ഇതോടെയാണ് ആര്യനും അനന്യയും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ചയായത്. ആര്യന്‍ ഖാന്‍ തന്റെ അടുത്ത സുഹൃത്താണെന്ന് അനന്യ പറഞ്ഞു. ഷാരൂഖ് ഖാന്റെ മക്കളായ ആര്യനും അബ്രാമുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും ഷാരൂഖ് ഖാന്‍ തന്റെ രണ്ടാം അച്ഛനാണെന്നും അനന്യ പറഞ്ഞു. 

ഷാരൂഖ് ഖാന്‍ തങ്ങള്‍ക്കൊപ്പം ഫോട്ടോയും വീഡിയോയും വരെയെടുക്കാറുണ്ടെന്നും പല കാര്യങ്ങളിലും തങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും ഷാരൂഖ് ഖാനൊപ്പം ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പോയിട്ടുണ്ടെന്നും അനന്യ പറഞ്ഞു. 

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെ അരങ്ങേറിയ അനന്യ പിന്നീട് പതി പത്‌നി ഓര്‍ വോ, ഖാലി പീലി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അനന്യയുടെ അഭിനയത്തിന് വിമര്‍ശകരില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നുവെങ്കിലും ചിത്രങ്ങള്‍ വലിയ വിജയങ്ങളായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക