ഷൂട്ടിംഗിനിടെ നടന്റെ കയ്യിലെ തോക്കില്‍ നിന്നും വെടിയേറ്റ് സിനിമാറ്റോഗ്രഫര്‍ ഹലൈന ഹച്ചിസ് മരിച്ചു. സംവിധായകന് ജോയലിന് ഗുരുതരപരിക്കേറ്റു. 'റസ്റ്റ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. സാക്ഷികളുടെ മൊഴി എടുത്ത ശേഷമായിരിക്കും നടപടികള്‍ സ്വീകരിക്കുക എന്ന് പോലീസ് പറഞ്ഞതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിക്കേറ്റ സംവിധായകന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റസ് സെന്റ് വിന്‍സെന്റ് റീജിയനല്‍ മെഡിക്കല്‍ സെന്ററിലാണ് ജോയല്‍ ചികിത്സയില്‍ കഴിയുന്നത്. ഹലൈനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അലെക് ബോല്ഡ്വന്നിന്റെ തോക്കില്‍ നിന്നുമാണ് വെടിയേറ്റത്.
പ്രോപ് ഗണ്‍ ഹോളിവുഡ് ചിത്രങ്ങളില്‍ ഉപയോഗിക്കുന്നതില്‍ നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുയിരുന്നു. മുമ്ബും സമാനമായ സംഭവങ്ങല്‍ ഉണ്ടായിട്ടുണ്ടെങ്കിലും പ്രോപ് ഗണ്ണുകള്‍ ഉപയോഗം നിര്‍ത്താന്‍ പലരും തയ്യാറാകുന്നില്ല.
പ്രോപ് ഗണ്ണില്‍ നിന്നും വെടിയേറ്റാണ് ബ്രൂസ് ലിയുടെ മകന് ബ്രാന്‍ഡണ്‍ മരിച്ചത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി ബ്രാന്‍ഡന്റെ സഹോദരി ഷാനണ്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഒരിക്കലും ഇങ്ങനെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആര്‍ക്കും ഇങ്ങനെ മരിക്കേണ്ടി വരരുതെന്ന് ഷാനണ്‍ ട്വീറ്റ് ചെയ്തു.