Image

വിവാഹ ചിത്രങ്ങളുമായി 'സ്ലംഡോഗ് മില്യണയര്‍' ഫെയിം ഫ്രീദ പിന്റോ

Published on 22 October, 2021
വിവാഹ ചിത്രങ്ങളുമായി 'സ്ലംഡോഗ് മില്യണയര്‍' ഫെയിം  ഫ്രീദ പിന്റോ
സ്ലംഡോഗ് മില്യണയര്‍   സിനിമയിലൂടെ ശ്രദ്ധേയായ നടിയാണ് ഫ്രീദ പിന്റോ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച സിനിമകളുടെ ഭാഗമായി നടി .   വിവാഹത്തെക്കുറിച്ച്‌  ഈ അടുത്ത് നടി വെളിപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയിരുന്നു. ഇപ്പോഴിതാ വിവാഹ ചിത്രങ്ങളും നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

'അതേ, അത് സത്യമാണ്. ഒരു വര്‍ഷത്തിന് മുന്‍പ് ഞാന്‍ എന്റെ സ്വപ്നങ്ങളിലെ ചെറുപ്പക്കാരനുമായി വിവാഹിതയായി. ഞങ്ങള്‍ ഇത് രഹസ്യമാക്കി വെച്ചതല്ല. ഞങ്ങളുടെ ജീവിതം ആസ്വദിക്കുകയിരുന്നു. ഞങ്ങളോട് ചോദിച്ചവരോടൊക്കെ ഈ വാര്‍ത്ത സന്തോഷപൂര്‍വ്വം പങ്കുവെക്കുകയും ചെയ്തു', ഫ്രീദ പിന്റോ കുറിച്ചു.

2019 നവംബറിലായിരുന്നു ഫ്രീദ പിന്റോയുടെയും കോറി ട്രാന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്.ഒരു അഭിമുഖത്തിനിടയില്‍ വിവാഹ സ്വപ്നങ്ങളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കഴിഞ്ഞ കൊവിഡ് കാലത്ത് താന്‍ വിവാഹിതയായിയെന്ന്  പങ്കുവെച്ച നടി   കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരവും   പങ്കുവെച്ചിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക