Image

സിനിമാ ഷൂട്ടിംഗിനിടെ നടന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടു

Published on 22 October, 2021
സിനിമാ ഷൂട്ടിംഗിനിടെ  നടന്റെ   തോക്കിൽ  നിന്ന് അബദ്ധത്തിൽ വെടിയേറ്റ ഫോട്ടോഗ്രാഫർ  കൊല്ലപ്പെട്ടു
ന്യൂമെക്സിക്കോ: ന്യൂമെക്സിക്കോയിൽ വ്യാഴാഴ്‌ച  സിനിമാ ചിത്രീകരണത്തിനിടയിൽ, നടൻ അലക് ബാൾഡ്വിന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നതിനെ തുടർന്ന് ഛായാഗ്രാഹക ഹാലൈന ഹച്ചിൻസ് (42)കൊല്ലപ്പെട്ടതായി  അധികൃതർ സ്ഥിരീകരിച്ചു. 

 സിനിമയുടെ സംവിധായകൻ ജോയൽ ഡിസൂസയ്ക്കും(48)  പരിക്കേറ്റതായി കൗണ്ടി ഷെറീഫ് ഓഫീസ് വക്താവ് അറിയിച്ചു. റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വച്ചാണ് അപകടം. 

ചിത്രീകരണത്തിന് യഥാർത്ഥ തോക്ക് നൽകിയത് തന്റെ അറിവോടെയല്ലെന്ന് നടൻ വ്യക്തമാക്കിയതായി ദൃക്‌സാക്ഷി പറഞ്ഞു.സാന്റ ഫി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെയും അത്തരത്തിൽ തോക്ക് ഉപയോഗിച്ചിട്ടില്ലെന്നും ബാൾഡ്വിൻ ആവർത്തിച്ചുപറഞ്ഞു.

സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തനാകാത്ത അദ്ദേഹം, കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ്  ചോദ്യംചെയ്യലിനിടെ പകർത്തിയ ചിത്രങ്ങളിൽ കാണപ്പെട്ടത്. നടന്റെ പേരിൽ ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ലെന്നാണ് വിവരം. ബാൾഡ്വിന്റെ അടുത്ത വൃത്തങ്ങളും പ്രതികറിച്ചിട്ടില്ല 

പരുക്കേറ്റ സംവിധായകൻ ജോയൽ ഡിസൂസയെ (48)  ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു .
ദാരുണസംഭവത്തിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിങ് നിർത്തിവച്ചു. സിനിമയുടെ അണിയറപ്രവർത്തകർ ഹച്ചിൻസിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു.  ഉക്രേനിയൻ  സ്വദേശിനിയാണ് അവർ.
സിനിമാ ഷൂട്ടിംഗിനിടെ  നടന്റെ   തോക്കിൽ  നിന്ന് അബദ്ധത്തിൽ വെടിയേറ്റ ഫോട്ടോഗ്രാഫർ  കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക