Image

പോര് മുറുകുന്നു ; കുളത്തുങ്കനെതിരെ ഗുരുതര ആരോപണവുമായി പിസിയുടെ മകന്‍

ജോബിന്‍സ് Published on 23 October, 2021
പോര് മുറുകുന്നു ; കുളത്തുങ്കനെതിരെ ഗുരുതര ആരോപണവുമായി പിസിയുടെ മകന്‍
പൂഞ്ഞാറിലെ മുന്‍ എംഎല്‍എ പി.സി. ജോര്‍ജും നിലവിലെ എംഎല്‍എ സെബാസ്റ്റ്യന്‍
 കുളത്തുങ്കലും തമ്മിലുള്ള പോര് മുറുകുന്നു. പി. സി. ജോര്‍ജിനെതിരെ സെബാസ്റ്റ്യന്‍
 കുളത്തുങ്കല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത് പി.സി. ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോര്‍ജാണ്. 

പാറമടക്കാരന്റെ വണ്ടിയില്‍ എംഎല്‍എ ബോര്‍ഡ് വച്ചാണ് കുളത്തുങ്കല്‍ നടക്കുന്നതെന്നും ഇങ്ങനെ നടക്കുന്ന ഒരാള്‍ പാറമടക്കാരെ വിമര്‍ശിക്കുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമായി മാത്രമെ തോന്നുന്നുള്ളുവെന്നും ഷോണ്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. 

അടച്ച പാറമട തുറന്നു കൊടുക്കാമെന്നു പറഞ്ഞ് പാറമടക്കാരന്റെ കൈയ്യില്‍ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പണം വാങ്ങിയെന്നു പറയുന്ന ഷോണ്‍ ജോര്‍ജ് ഇയാളുടെ മകന്റെ വണ്ടിയാണ് എംഎല്‍എ ഉപയോഗിക്കുന്നതെന്നും പറയുന്നു. 

വാഹനത്തിന്റെ ചിത്രവും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പോസ്റ്റിനൊപ്പം ഷോണ്‍ ജോര്‍ജ് പങ്കുവച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക