VARTHA

കാര്‍ഷിക നയങ്ങളില്‍ മാറ്റം വേണം'; കര്‍ഷകന്‍ നെല്ല്​ കൂട്ടിയിട്ട്​ കത്തിക്കുന്ന വീഡിയോ പങ്കുവെച്ച്‌​ വരുണ്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക നയങ്ങളില്‍ പുനരാലോചന വേണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി നേതാവും എം.പിയുമായ വരുണ്‍ ഗാന്ധി കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും രംഗത്ത്​. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ നിന്നുള്ള ഒരു കര്‍ഷകന്‍റെ വീഡിയോ പങ്കുവെച്ചാണ്​ വരുണ്‍ ട്വീറ്റ് ചെയ്​തത്​. വിളവെടുത്ത നെല്ല്​ 15 ദിവസമായിട്ടും വില്‍ക്കാന്‍ കഴിയാത്തതിന്‍റെ നിരാശയില്‍ അവ കൂട്ടിയിട്ട്​ കത്തിക്കുന്നതിന്‍റെ വിഡിയോയാണ്​ പങ്കുവെച്ചത്​.

'സമോധ്​ സിംഗ്​ എന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകന്‍ 15 ദിവസമായി തന്‍റെ നെല്ല്​ വില്‍ക്കാന്‍ ശ്രമിക്കുകയാണ്​. അതിന്​ സാധിക്കാതെ വന്നതോടെ നിരാശയില്‍ തന്‍റെ വിള മുഴുവന്‍ കത്തിച്ചു. നമ്മുടെ കാര്‍ഷിക നയങ്ങള്‍ പുനരാലോചന അത്യാവശ്യമാണ്​' -വിഡിയോ പങ്കുവെച്ച്‌​ വരുണ്‍ ഗാന്ധി കുറിച്ചു.

സമോധ്​ സിംഗ്​ കൂട്ടിയിട്ട നെല്ലില്‍ മണ്ണെണ്ണ ഒഴിക്കുന്നതും മറ്റുള്ളവര്‍ അത്​ തടയാന്‍ ശ്രമിക്കുന്നതും വിഡ​ിയോയില്‍ കാണാം. ഒടുവില്‍ അയാള്‍ നെല്ലിലേക്ക്​​ തീ പകരുകയായിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ്​ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌​ കഴിഞ്ഞദിവസം വരുണ്‍ ഗാന്ധി രംഗത്തുവന്നിരുന്നു.  

ലഖിംപൂര്‍ ഖേരി കര്‍ഷക കൊലയില്‍ കേന്ദ്രമന്ത്രി അജയ്​ മിശ്രക്കും മകന്‍ ആശിഷ്​ മിശ്രക്കും എതിരെയും വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ക്ക്​ നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം. ഇതിനുപിന്നാലെ, പ്രതികാര നടപടിയെന്നോണം വരുണ്‍ ഗാന്ധിയെയും മാതാവ്​ മനേക ഗാന്ധിയെയും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കി.

 


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കല്‍: തമിഴ്നാടിനെതിരെ കേരളം സുപ്രീം കോടതിയില്‍

ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാതെ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ല- രാകേഷ് ടികായത്ത്

യുഎഇയില്‍ ഇനി ശനി, ഞായര്‍ അവധി ദിനങ്ങള്‍; വെള്ളിയാഴ്ച ഓഫീസുകള്‍ ഉച്ചവരെ മാത്രം

പി.ജി. ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

അട്ടപ്പാടിയില്‍ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പെണ്‍കൂട്ടായ്മകള്‍ രൂപീകരിക്കുന്നു: ആരോഗ്യമന്ത്രി

110ാം വയസ്സില്‍ കാഴ്ച തിരിച്ചുപിടിച്ച് രവി; സന്തോഷം പങ്കുവച്ച് ആരോഗ്യമന്ത്രിയുടെ പോസ്റ്റ്

തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ മേജര്‍ ആര്‍ച്ചുബിഷപ് അവസാനിപ്പിക്കണം: അതിരൂപത സരംക്ഷണ സമിതി

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്; 28 മരണം, ആകെ 41,902

ആശ്വാസത്തോടെ കേരളം: പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവ്

വിദ്യാര്‍ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം: പോലീസ് കേസെടുത്തു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ 'ആത്മഹത്യാ മെഷീന്' നിയമാനുമതി

നാഗാലാ‌ന്‍ഡ് വെടിവയ്പ്; ഗുരുതര ആരോപണവുമായി ഡിജിപിയുടെ റിപ്പോര്‍ട്ട്

അഗേറ്റ് പാത്രങ്ങൾ-പുടിന് നരേന്ദ്ര മോദിയുടെ സ്നേഹോപഹാരം

മധ്യപ്രദേശില്‍ കത്തോലിക്കാ സ്കൂള്‍ ബജ്രംഗ്ദള്‍, വിഎച്ച്‌പി പ്രവര്‍ത്തകര്‍ തകര്‍ത്തു

ഇന്ത്യയില്‍ ഫെബ്രുവരിയോടെ മൂന്നാം തരംഗ സാധ്യതയെന്ന് വിദഗ്ധര്‍

ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാന്‍ അതിര്‍ത്തി ചാടിയെത്തിയ പാക് യുവാവ് അറസ്റ്റില്‍

ഒമിക്രോണ്‍; മഹാരാഷ്ട്രയില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന 109 പേരെ ഇതുവരെ കണ്ടെത്താനായില്ല

പരീക്ഷയെന്ന വ്യാജേന 17 പെണ്‍കുട്ടികളെ വിളിച്ചുവരുത്തി പീഡിപ്പിച്ചു: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

രാജ്യത്തെ ആദ്യ ഒമിക്രോണ്‍ ബാധിതന്‍; ഡോക്ടറുടെ പരിശോധനാഫലം വീണ്ടും പോസിറ്റീവ്

ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ രാജ്യവ്യാപകമാകുന്നു; കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

എടിഎം വഴിയുള്ള പണം പിന്‍വലിക്കല്‍ നിരക്ക് വര്‍ധിക്കുന്നു

ഓപറേഷന്‍ പരിവര്‍ത്തന; ആന്ധ്ര പൊലീസ്​ നശിപ്പിച്ചത്​ 5964.85​ ഏക്കര്‍ കഞ്ചാവ്​ തോട്ടം

നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയുടെ ഫ്‌ലഷ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാവ് അറസ്റ്റില്‍

ക്രിയാ നാട്യശാല കൂടിയാട്ടം കേന്ദ്രത്തിന്റെ അംബാപുറപ്പാട് അരങ്ങേറി

14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്നും കേരളത്തിൽ​ എത്തിയവരിൽ മൂന്നുപേർ കോവിഡ് പോസിറ്റീവ്

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഫെബ്രുവരി 24 ന് കോലഞ്ചേരിയില്‍

ഇന്ത്യയില്‍ രണ്ടുപേര്‍ക്കു കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 23 ആയി

View More